പാലക്കാട് : മദ്യലഹരിയിലുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. മധ്യവയസ്കനെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു. പാലക്കാട് ഒറ്റപ്പാലം നഗറിലെ പ്രേംകുമാർ ആണ് മദ്യപിച്ചുളള വഴക്കിനൊടുവിൽ അടിയേറ്റ് മരിച്ചത്. സുഹൃത്ത് സുബ്രഹ്മണ്യനെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു.
Also read : സ്കൂളില്‍ പാകിസ്താന് അനുകൂല മുദ്രാവാക്യങ്ങള്‍; നടപടി ആവശ്യപ്പെട്ട് പ്രതിഷേധം
പ്രേംകുമാറിന്റെ വീട്ടിൽ ഇരുവരും ചേർന്ന് മദ്യപിക്കുകയും തർക്കത്തിനൊടുവിൽ സുബ്രഹ്മണ്യൻ മരത്തടികൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. അടിയേറ്റ പ്രേംകുമാർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിനു ശേഷം ആത്മഹത്യയ്ക്ക് സുബ്രഹ്മണ്യൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചത്.
Post Your Comments