അഹമ്മദാബാദ് : ലോകം മുഴുവനും ട്രെന്‍ഡിംഗ് വാര്‍ത്തയായിരിക്കുന്നത് ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ‘ന്യൂക്ലിയര്‍ ഫുട്ബോള്‍… എന്താണ് ആ ന്യൂക്ലിയര്‍ ഫുട്ബോള്‍ എന്നല്ലേ. എങ്കിലിതാ കേട്ടോളൂ, എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരും എപ്പോഴും തങ്ങള്‍ക്കൊപ്പം കൊണ്ടുനടക്കുന്ന ഒന്നാണ് ന്യൂക്ലിയര്‍ ഫുട്ബോള്‍. ട്രംപിനൊപ്പം ഇന്ത്യയിലെത്തിയവയില്‍ ഏറ്റവും പ്രാധാന്യമേറിയ വസ്തുവാണ് ന്യൂക്ലിയര്‍ ഫുട്ബോള്‍. ഒരു ബ്രീഫ്കെയ്സിനെയാണ് ന്യൂക്ലിയര്‍ ഫുട്ബോള്‍ എന്നു വിളിക്കുന്നത്. താന്‍ അമേരിക്കയില്‍ നിന്ന് അകലെയായിരിക്കുന്ന സമയത്ത് ലോകത്തെവിടെയും ഒരു ആണവയുദ്ധം നടത്താന്‍ അധികാരം നല്‍കാനുള്ള സാധനങ്ങളാണ് ബ്രീഫ്കെയ്സിലെ ഉള്ളടക്കം എന്നാണ് ഒരു വിഭാഗം നിരീക്ഷകര്‍ പറയുന്നത്. വൈറ്റ് ഹൗസ് സിറ്റ്വേഷന്‍ റൂം തുടങ്ങിയ കമാന്‍ഡ് സെന്ററുകള്‍ക്ക് ആണവയുദ്ധം നടത്താനുള്ള ആജ്ഞയിറക്കാനാണ് ന്യൂക്ലിയര്‍ ഫുട്ബോള്‍ ഉപയോഗിക്കുന്നതെന്നും പറയപ്പെടുന്നു.
അമേരിക്കയുടെ പ്രതിരോധ സിസ്റ്റത്തിന്റെ തന്ത്രപ്രധാനമായ മൊബൈല്‍ ഹബ് എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. ട്രംപിന്റെ അംഗരക്ഷകന്‍ അല്ലെങ്കില്‍ എഡിസി (aide-de-camp) ആയിരിക്കും ഇതു കൈയ്യില്‍ വയ്ക്കുക. പ്രസിഡന്റിന്റെ പാര്‍ശ്വഭാഗത്ത് നടക്കുകയും ന്യൂക്ലിയര്‍ഫുട്ബോള്‍ കൈയ്യില്‍ വയ്ക്കുകയും ചെയ്യുന്നയാളാണ് എഡിസി. പ്രസിഡന്റിന്റെ ഒരു പേഴ്സണല്‍ അസിസ്റ്റന്റ് എന്ന വിശേഷണവും എഡിസിക്കു നല്‍കാറുണ്ട്.
1953 – 1961 കാലഘട്ടത്തില്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൈ്വറ്റ് ഡേവിഡ് അയ്സണ്‍ഹോവറുടെ കാലത്തു തുടങ്ങിയതാണിത്. ലോഹ നിര്‍മ്മിതമായ ഒരു സീറോ ഹാലിബര്‍ട്ടണ്‍ (Zero Halliburton) ബ്രീഫ്കെയ്സാണ് ‘ഫുട്ബോള്‍’. ഇതിന് കറുത്ത ലെതര്‍ ആവരണമിട്ടിരിക്കുന്നു. ഏകദേശം 20 കിലോയാണ് മൊത്തം ഭാരം. നാലു പ്രധാന ഭാഗങ്ങളാണ് ഇതിലുള്ളത്. 1. ഒരു ബ്ലാക് ബുക്ക്. ഇതില്‍ ഏതെങ്കിലും രാജ്യം ആക്രമിച്ചാല്‍ തിരിച്ചടിക്കാനുള്ള സാധ്യതകള്‍ എന്തെല്ലാമാണെന്ന് ഉണ്ടായിരിക്കും. 2. ക്ലാസിഫൈഡ് സൈറ്റുകളുടെ ലിസ്റ്റ് അടങ്ങുന്ന മറ്റൊരു ബുക്ക്. 3. ചണക്കടലാസ് ഫോള്‍ഡര്‍ (manila folder)- എട്ടു മുതല്‍ പത്തു കടലാസുകള്‍ സ്റ്റേപ്പിള്‍ ചെയ്തു വച്ചിരിക്കും. അടിയന്തര മുന്നറിയിപ്പു വ്യവസ്ഥയ്ക്കുള്ള (Emergency Alert System) നടപടി ക്രമങ്ങള്‍. 4. 7.5 × 13 സെന്റീമീറ്റര്‍ വലുപ്പമുള്ള കാര്‍ഡ്. ഇതിലാണ് ഓതന്റിക്കേഷന്‍ കോഡുകളുള്ളത്. ബ്ലാക് ബുക്കിന്റെ വലുപ്പം – 23 × 30 സെന്റീമീറ്റര്‍ ആണ്. ഇതില്‍ തുന്നിച്ചേര്‍ക്കാതെ വച്ചിരിക്കുന്ന 75 പേപ്പറുകളുണ്ട്. ഇവയിലെ പ്രിന്റിങ് കറുപ്പും ചുവപ്പും മഷി ഉപയോഗിച്ചാണ്. ബ്ലാക്ബുക്കിന്റെ അതേ വലുപ്പമാണ് ക്ലാസിഫൈഡ് സൈറ്റ് ലൊക്കേഷനുകളെക്കുറിച്ചുള്ള ബുക്കിനും. ഈ ബോക്സിന്റെ കൈപ്പിടിക്കു സമീപത്തു നിന്ന് ഒരു ആന്റിന പുറത്തേക്കു തള്ളി നില്‍ക്കുന്നു. ഏന്തൊ തരത്തിലുള്ള കമ്യൂണിക്കേഷന്‍ ഉപകരണവും ബോക്സില്‍ അടക്കം ചെയ്തിരിക്കുന്നുവെന്നും കരുതുന്നു.
Post Your Comments