ദുബായ്: കൊറോണ കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് പടര്‍ന്നു പിടിയ്ക്കുന്നു…. മാരക വൈറസിനെ കുറിച്ച് യഥാര്‍ത്ഥ കണക്കുകള്‍ പ്രവചനാതീതം. 2465 പേരാണ് കൊറോണ ബാധിച്ച് ഇതിനകം മരിച്ചിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് മരിച്ചവരുടെ എണ്ണം 20 ആയി ഉയരുകയും ചെയ്തു.യൂറോപ്പിലും ഏഷ്യയിലും രോഗം പടരുകയാണ്. 43 പേര്‍ക്ക് രോഗം ബാധിച്ചതായി ഇറാന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍, മധ്യപൂര്‍വദേശത്തും ഭീഷണിയുയര്‍ത്തി കൊറോണ വൈറസ് (കോവിഡ്-19) പടര്‍ന്നു പിടിക്കുന്നു. കുവൈത്തില്‍ മൂന്നു പേര്‍ക്കും ബഹ്റൈനില്‍ ഒരാള്‍ക്കും കൊറോണ സ്ഥിരീകരിച്ചതായി ഇരുരാജ്യങ്ങളിലെയും ആരോഗ്യമന്ത്രാലയം അറിയിച്ചു. കുവൈത്തില്‍ മൂന്നു പേര്‍ക്ക് വൈറസ് ബാധിച്ചതില്‍ ഒരാള്‍ സൗദി സ്വദേശിയാണ്. ബഹ്റൈനില്‍ സ്വദേശിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇറാനില്‍നിന്നു തിരിച്ചെത്തിയവരാണ് വൈറസ് സ്ഥിരീകരിച്ച എല്ലാവരുമെന്ന് അധകൃതര്‍ വ്യക്തമാക്കി.
കൂടാതെ, കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ നാലു മരണമായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇറ്റലിയില്‍ ഇതിനോടകം ഇരുന്നൂറോളം പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരണം. 12 നഗരങ്ങളിലാണ് രോഗബാധ കണ്ടെത്തിയിട്ടുള്ളത്. രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രശസ്തമായ വെനീസ് കാര്‍ണിവല്‍ മാറ്റിവച്ചു. ഈ ദിവസങ്ങളില്‍ നടക്കാനിരുന്ന അര്‍മാനി ഫാഷന്‍ ഷോയും റദ്ദാക്കി. രോഗം പടരാതിരിക്കാന്‍ ഇറ്റാലിയന്‍ അതിര്‍ത്തി കടന്നുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും ഓസ്ട്രിയ റദ്ദാക്കി. ദിവസേന ലക്ഷക്കണക്കിന് ആളുകള്‍ സന്ദര്‍ശനത്തിന് എത്തുന്ന വത്തിക്കാന്‍ സിറ്റി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിത്തുടങ്ങി.
Post Your Comments