![](/wp-content/uploads/2020/02/pakistani.jpg)
അബുദാബി : മുന്‍ യുഎഇ സുല്‍ത്താന്റെ കാര്‍ഷിക ഉപദേഷ്ടാവ് അന്തരിച്ചു പാകിസ്ഥാന്‍ വംശജനായ അബ്ദുള്‍ ഹഫീസാണ് അന്തരിച്ചത്. 82 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അല്‍-ഐയിനില്‍ ദീര്‍ഘകാലമായി കാര്‍ഷികരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു.
അബ്ദൂള്‍ ഹഫീസ് യവര്‍ ഖാന്‍ അല്‍ യൂസഫി എന്നാണ് മുഴുവന്‍ പേര്. അന്തരിച്ച ഷെയ്ഖ് സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാന്റെ കാര്‍ഷിക ഉപദേഷ്ടാവായിട്ടായിരുന്നു തുടക്കം.
അബ്ദുള്‍ ഹഫീസിന്റെ മകന്‍ ഖാലിദ് അബ്ദുള്‍ ഹഫീസ് ആണ് അദ്ദേഹത്തിന്റെ മരണ വിവരം സ്ഥിരീകരിച്ചത്. പ്രായമേറിയാലും അദ്ദേഹം വില്ലയില്‍ നിന്നും പുറത്തിറങ്ങി താന്‍ വെച്ചുപിടിപ്പിച്ച മരങ്ങള്‍ക്കും പൂന്തോട്ടത്തിനുമിടയില്‍ നടക്കാനിറങ്ങുക പതിവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു
Post Your Comments