മുംബൈ; മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് എന്സിപിയിൽ നിന്ന് ബിജെപിയിൽ ചേർന്ന 52 കോർപ്പറേറ്റർമാരിൽ നാലുപേർ ബിജെപി വിട്ട് ശിവസേനയിൽ ചേർന്നു.വരാനിരിക്കുന്ന നവി മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞടുപ്പില്‍ ശക്തി തെളിയിക്കുമെന്നാണ് ബിജെപി പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടയിലാണ് തിരിച്ചടി നൽകി കോർപറേറ്റർമാരുടെ കൂറുമാറ്റം.
ബിജെപി എംപിയായ ഗണേഷ് നായിക്കിന്‍റെ വിശ്വസ്തനായ സുരേഷ് കുല്‍ക്കര്‍ണി ഉള്‍പ്പെടെയുള്ള നേതാക്കളാണ് രാജിവെച്ച് ശിവസേനയില്‍ എത്തിയത്.കുല്‍ക്കര്‍ണി, അദ്ദേഹത്തിന്‍റെ ഭാര്യ രാധ, സംഗീത വാസ്കോ, മുദ്രിക ഗവാലി എന്നിവര്‍ കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. നാല് നേതാക്കളും മദോശ്രീയിലെത്തി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം മഹാരാഷ്ട്ര സഖ്യത്തിൽ ഭിന്നത തുടരുകയാണ്.
ദേശീയ പൗരത്വ നിയമത്തെ പിന്തുണച്ച് ശിവസേന രംഗത്തെത്തിയതോടെയാണ് സഖ്യത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുത്തുന്ന അഭ്യൂഹം ശക്തമായത്. പിന്നാലെ ഭീമ കൊറേഗാവ് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടാനുള്ള നടപടിയും സഖ്യത്തില്‍ കല്ലുകടിയായി.സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കുകയെന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും കോണ്‍ഗ്രസിനും എന്‍സിപ്പും എതിരായ നിലപാടാണ് ശിവസേന കൈക്കൊണ്ടത്. ഇതോടെയാണ് സഖ്യം തകരുമെന്നും ശിവസേന ബിജെപിയിലേക്ക് മടങ്ങുമെന്നുള്ള അഭ്യൂഹം ശക്തമാണ്.
Post Your Comments