കോയമ്പത്തൂർ: യോഗ ശാസ്ത്രമാണെന്നും ഒരു പുരാതന കലാരൂപമാണെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ലോകത്തിന് സമൃദ്ധി മാത്രം ഉണ്ടായാൽ പോര, സന്തോഷവും വേണം. യോഗയുടെ ശാസ്ത്രം മനുഷ്യത്വത്തിലേക്ക് മാറ്റിയയാളാണ് ആദിയോഗിയെന്നും കോയമ്പത്തൂരിൽ ഇഷ യോഗ സെന്‍ററിൽ മഹാശിവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്ത് അദ്ദേഹം വ്യക്തമാക്കി.
Read also: ബി.ജെ.പിയില്‍ ‘ഒരു സുരേന്ദ്രന്‍ പക്ഷം’ ഉണ്ടാകില്ല; പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നൽകി പുതിയ അദ്ധ്യക്ഷൻ
യോഗ ഒരു മതമല്ല, അതൊരു ശാസ്ത്രമാണ്. അത് നിങ്ങൾക്ക് സമാധാനം തരുന്നു. ഇതൊരു പുരാതന കലാരൂപമാണ്. നമ്മൾ എല്ലാവരും യോഗയിലേക്ക് തിരിച്ചു വരണം. യോഗയെ ഐക്യരാഷ്ട്രസഭ വരെ എത്തിച്ച പ്രധാനമന്ത്രി മോദി മുൻകൈ എടുത്തതിൽ സന്തോഷമുണ്ട്. യോഗ എന്നത് ഒരു രാഷ്ട്രീയ പ്രവർത്തനമോ മതമോ അല്ല. യോഗ മോദിക്ക് വേണ്ടിയല്ല നിങ്ങളുടെ ശരീരത്തിനു വേണ്ടിയാണെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേർത്തു.
Post Your Comments