തിരുവനന്തപുരം: മൂന്നുകൊല്ലം കഴിയുമ്പോള്‍ ബി.ജെ.പിയില്‍ ‘ഒരു സുരേന്ദ്രന്‍ പക്ഷം’ ഉണ്ടാകില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നൽകി കെ.സുരേന്ദ്രൻ. ഒരു പ്രസിഡന്റായി മുന്നില്‍ നില്‍ക്കുന്നുവെന്നേയുള്ളൂ. മറ്റൊരു തരത്തിലുള്ള ആശങ്കകളും ആര്‍ക്കും വേണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ടു പോകുമെന്ന് പറഞ്ഞത് ഭംഗിവാക്കല്ല. നമ്മുടെ കൂടെ ഇന്നുള്ളവര്‍ മാത്രമല്ല, ഇനി വരാനിരിക്കുന്നവരെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് മുന്നോട്ടു പോകണമെന്നാണ് ആഗ്രഹമെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പ്രസിഡന്റ് പദവി ഏറ്റെടുത്തതുമുതല്‍ വിഭാഗീയതയുടെ ധാരാളം വാര്‍ത്തകളാണ് വരുന്നത്. ധാരാളം അവസരങ്ങള്‍ നമ്മുക്ക് മുന്നിലുണ്ട്. നാം നമ്മുടെ ശക്തി തിരിച്ചറിയണം. സുഖകരമായ പാതയല്ല, കല്ലുമുള്ളും നിറഞ്ഞ പാത തന്നെയാണ് നമ്മുക്ക് മുന്നിലുള്ളത്. ബി.ജെ.പിക്ക് ഇവിടെ ഇടമില്ലെന്ന് പറഞ്ഞ് വൈരാഗ്യ ബുദ്ധിയോടെ വാശിപിടിക്കുന്ന ധാരാളം സമൂഹ്യ പ്രസ്ഥാനങ്ങളും രാഷ്ട്രീയ കക്ഷികളും മാദ്ധ്യമങ്ങളും നമ്മുക്ക് തടസമായി നില്‍ക്കുന്നുണ്ട്. പക്ഷെ, ആ തടസങ്ങളെ നേരിട്ട് മുന്നോട്ടു പോകാന്‍ നമ്മുക്ക് കഴിയും.എല്‍.ഡി.എഫും യു.ഡി.എഫും അല്ലാത്ത മൂന്നാം ബദല്‍ ജനം ആഗ്രഹിക്കുന്നു. ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുന്ന രണ്ടു മുന്നണികളോടും ജനങ്ങള്‍ക്ക് അമര്‍ഷം ഉണ്ടെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments