ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശം, ഇന്ത്യ കനത്ത സുരക്ഷാവലയത്തില്‍. ഡൊണാള്‍ഡ് ട്രംപും കുടുംബവും തിങ്കളാഴ്ച ഉച്ചയോടെയാണ് ഇന്ത്യയിലെത്തുക. ട്രംപിനൊപ്പം ഭാര്യ മെലാനിയ,മകള്‍ ഇവാങ്ക, മരുമകന്‍ ജാറദ് കഷ്‌നര്‍, മന്ത്രിമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരും നൂറോളം മാദ്ധ്യമപ്രവര്‍ത്തകരും ഇന്ത്യയിലേക്ക് വരും.
അഹമ്മദാബാദ് വിമാനത്താവളം മുതല്‍ മോട്ടേര സ്റ്റേഡിയം വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും ഒന്നിച്ചുള്ള റോഡ് ഷോ നടക്കും. സ്റ്റേഡിയത്തിലെ സ്വീകരണത്തിനും കലാപരിപാടികള്‍ക്കും ശേഷം ട്രംപും കുടുംബവും ആഗ്രയിലേക്ക് പോകും. അവിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതിഥികളെ സ്വീകരിക്കും. രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിന് ശേഷം ഡല്‍ഹിയിലേക്ക് പോകുന്ന അമേരിക്കന്‍ പ്രസിഡന്റും കുടുംബവും മൗര്യ ഹോട്ടലില്‍ താമസിക്കും.
ചൊവ്വാഴ്ച ഹൈദരാബാദിലാണ് അയുധക്കരാര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള നിര്‍ണായക ചര്‍ച്ച നടക്കുക.
അതേസമയം, ട്രംപിന്റെ സന്ദര്‍ശനത്തിനായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 17000 ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന എസ്പിജി, അമേരിക്കന്‍ പ്രസിഡന്റിന്റെ സുരക്ഷാവിഭാഗമായ സീക്രട്ട് സര്‍വീസ്, എന്നിവരോടൊപ്പം ആയുധധാരികളായ ഇന്ത്യന്‍ സൈനികരും സുരക്ഷയൊരുക്കും.
Post Your Comments