Latest NewsIndia

ലക്‌ഷ്യം അഖണ്ഡ ഭാരതം, പാക്‌ അധീന കശ്‌മീര്‍ തിരിച്ചുപിടിക്കും: റാം മാധവ്‌

21-ാം നൂറ്റാണ്ടിലെ ഭാരതം 20-ാം നൂറ്റാണ്ടിലേതില്‍നിന്നു തികച്ചും വ്യത്യസ്‌തമായിരിക്കും.

ന്യൂഡല്‍ഹി: അഖണ്ഡ ഭാരതമെന്ന ലക്ഷ്യമാണു ബി.ജെ.പിക്കു മുന്നിലുള്ളതെന്നും അതിന്റെ ആദ്യ നീക്കമായിരുന്നു ഭരണഘടനയുടെ 370-ാം അനുച്‌ഛേദം റദ്ദാക്കലെന്നും ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്‌. അടുത്ത പടിയായി പാക്‌ അധീന കശ്‌മീര്‍ തിരിച്ചുപിടിക്കുമെന്ന്‌ അദ്ദേഹം വിജ്‌ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു.അഖണ്ഡ ഭാരതമെന്ന ലക്ഷ്യം ഘട്ടംഘട്ടമായിമാത്രമെ സാക്ഷാത്‌കരിക്കാന്‍ കഴിയൂ. 21-ാം നൂറ്റാണ്ടിലെ ഭാരതം 20-ാം നൂറ്റാണ്ടിലേതില്‍നിന്നു തികച്ചും വ്യത്യസ്‌തമായിരിക്കും.

സ്വാതന്ത്ര്യം ലഭിച്ച ജനതയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സ്വാതന്ത്ര്യ സമരസേനാനികള്‍ നയിച്ച ഇന്ത്യയായിരുന്നു 20-ാം നൂറ്റാണ്ടിലേത്‌. എന്നാല്‍, 21-ാം നൂറ്റാണ്ട്‌ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്ന യുവാക്കളുടേതായിരിക്കും. ലോകത്തിന്റെ മുന്‍നിരയില്‍ ഇന്ത്യയെത്തുമെന്ന്‌ ഉറപ്പാണെന്നും റാം മാധവ്‌ പറഞ്ഞു. അതേസമയം ഈ വര്‍ഷം ഇതുവരെ മൂന്ന് ഭീകരര്‍ മാത്രമാണ് അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ താഴ്‌വരയിലേക്ക് നുഴഞ്ഞുകയറിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കശ്മീർ ഡിജിപി ദില്‍ബഗ് സിംഗ് പറഞ്ഞു. 2020ല്‍ ഇതുവരെ ഒരു ഡസനോളം വിജയകരമായ ഓപ്പറേഷനുകള്‍ നടന്നിട്ടുണ്ട്.

തന്റെ അത്ഭുത ശക്തി തെളിയിക്കാന്‍ വിശ്വാസികളെ പാസ്റ്റർ എലിവിഷം കഴിപ്പിച്ചു; അഞ്ച് പേര്‍ മരിച്ചു, 13 പേര്‍ ആശുപത്രിയില്‍

ഇതില്‍ 10 എണ്ണം കശ്മീര്‍ താഴ്വരയിലും രണ്ടെണ്ണം ജമ്മു മേഖലയിലുമാണെന്നും അദ്ദേഹം അറിയിച്ചു.ഇതുവരെ 25 ഭീകരരെ വധിച്ചു. ഇതിനു പുറമെ 9 ഭീകരരെ താഴ്വരയില്‍ നിന്നും അറസ്റ്റു ചെയ്തിട്ടുണ്ട്. നാല് ഭീകരരെ അറസ്റ്റ് ചെയ്തത് ജമ്മുവില്‍ നിന്നാണെന്നും ദില്‍ബഗ് സിംഗ് വ്യക്തമാക്കി. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ഭീകരരെ പിന്തുണയ്ക്കുകയും ചെയ്ത 40ലധികം ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button