Latest NewsNewsIndia

രാജ്യതലസ്ഥാനത്തെ പ്രക്ഷോഭ കേന്ദ്രമാക്കാന്‍ ശ്രമം നടക്കുന്നതിനിടയിലും സാമുദായിക ഐക്യം കാത്തുസൂക്ഷിച്ച ഇവരെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്തെ പ്രക്ഷോഭ കേന്ദ്രമാക്കാന്‍ ശ്രമം നടക്കുന്നതിനിടയിലും സാമുദായിക ഐക്യം കാത്തുസൂക്ഷിച്ച ഇവരെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഡല്‍ഹിയിലെ ഡല്‍ഹി ഹുനാര്‍ ഖട്ടിലെ സാമുദായിക ഐക്യത്തെ പ്രശംസിച്ചാണ് പ്രധാനമന്ത്രി രംഗത്ത് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കീ ബാതിലൂടെയാണ് ഹുനാര്‍ ഖട്ട് സമുദായക്കാരെ ജനങ്ങള്‍ക്ക് മുന്നിലവതരിപ്പിച്ചത്.

വളരെ ചെറിയ ഒരു പ്രദേശത്ത് ഭാരതത്തിലെ എല്ലാ പ്രദേശത്തേയും വസ്തുക്കളുടെ വില്‍പ്പന നടത്തുന്ന സുന്ദര ദൃശ്യം താന്‍ നേരില്‍ കണ്ടു. ഇത് നമ്മുടെ രാജ്യത്തിന്റെ വിശാലമായ സംസ്‌കാരം, കല, തൊഴില്‍, വേഷം, ഭക്ഷണം എല്ലാം നമുക്ക് മുന്നില്‍ തുറന്നിടുന്നു. പരമ്പരാഗത വസ്ത്രങ്ങള്‍, ശില്‍പ്പകല വിളിച്ചോതുന്ന വസ്തുക്കള്‍, പിച്ചള പാത്രങ്ങള്‍, തുകലുല്‍പ്പന്നങ്ങള്‍, പരമ്ബരാഗത ചിത്രങ്ങള്‍, വിവിധ സംഗീത ഉപകരണങ്ങള്‍ എല്ലാം ഒരിടത്ത് കാണാനും വാങ്ങിക്കുവാനും സാധിക്കുന്നു. ഈ പരിശ്രമത്തിന് ഇതിന്റെ നടത്തിപ്പുകാരെ താന്‍ പ്രശംസിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

‘ ഹുനാര്‍ ഖട്ടിലെ പരിശ്രമങ്ങള്‍ക്ക് പിന്നിലെല്ലാം മഹിളകളുടെ കൈകളാണെന്നത് അത്ഭുതപ്പെടുത്തുന്നു. ഒരു ദിവ്യാംഗയായ വനിത സ്വന്തം പരിശ്രമത്താല്‍ ധനംസമ്ബാദിച്ച് വീടുവരെ വച്ചതായി സ്വന്തം അനുഭവം പങ്കുവച്ചത് പ്രചോദനം നല്‍കുന്നു.’ പ്രധാനമന്ത്രി മന്‍ കീ ബാതിലൂടെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button