മുംബൈ : കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ മദ്യം ഇനി ഓണ്‍ലൈനിലും വാങ്ങാം. റവന്യൂ വരുമാനം കൂട്ടാന്‍ 3000 മദ്യവില്‍പ്പന ശാലകള്‍ സംസ്ഥാനത്ത് പുതിയതായി തുറക്കാനും തീരുമാനമായി. 2020 21 ലെ മധ്യപ്രദേശ് സര്‍ക്കാരിന്റെ എക്‌സൈസ് നയത്തിലാണ് മദ്യം ഓണ്‍ലൈനായി ആവശ്യക്കാരുടെ കൈകളില്‍ എത്തിക്കാനുള്ള തീരുമാനം ഉണ്ടായത്.ഓണ്‍ലൈന്‍ നിരീക്ഷിക്കാന്‍ ഓരോ കുപ്പിക്കുമുകളിലും ഓരോ ബാര്‍ക്കോഡ് രേഖപ്പെടുത്തും.
ഇ ടെണ്ടര്‍ ലേലം വഴി ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയുടെ നടപടി തുടങ്ങും. മദ്യ വില്‍പനയില്‍ 25 ശതമാനം റവന്യൂ വരുമാനം കൂട്ടാനായി 1061 വിദേശ മദ്യവില്‍പന ശാലകളും 2544 സ്വദേശ മദ്യവില്‍പ്പന ശാലകളും പുതിയതായി തുറക്കും. മധ്യപ്രദേശിലെ മുന്തിരി കര്‍ഷകരുടെ വരുമാനം കൂട്ടാനും പുതിയ എക്‌സൈസ് നയത്തില്‍ പദ്ധതിയുണ്ട്. മുന്തിരിയില്‍ നിന്ന് വീഞ്ഞ് നിര്‍മ്മിക്കാനുള്ള നടപടി തുടങ്ങും.
പൗരത്വ പ്രതിഷേധത്തിനിടെ സംഘര്‍ഷം; ഡൽഹിയിൽ ചേരിതിരിഞ്ഞ് കല്ലെറിഞ്ഞു
ഇ വീഞ്ഞ് വില്‍പ്പന നടത്താന്‍ മധ്യപ്രദേശിലെ 15 വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഔട്‌ലെറ്റുകള്‍ തുടങ്ങാനും പുതിയ എക്‌സൈസ് നയത്തിലുണ്ട്. പതിനായിരം രൂപയായിരിക്കും ഔട്ട്‌ലെറ്റുകള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള ഫീസ്.
Post Your Comments