KeralaNattuvarthaLatest NewsNews

മദ്യം ഇനി ഓണ്‍ലെെനിലൂടെ: മൊബൈലിൽ വരുന്ന ഒ.റ്റി.പി വെരിഫൈ ചെയ്ത് രജിസ്‌ട്രേഷന്‍ നടത്താം

https:booking.ksbc.co.in എന്ന ലിങ്ക് വഴിയാണ് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തേണ്ടത്.

തിരുവനന്തപുരം: മദ്യ വിൽപ്പനശാലകളിലെ തിരക്കുകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി സർക്കാരിനെതിരെ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ വില്‍പനശാലകളിലെ തിരക്കും ക്യൂവും കുറയ്ക്കുന്നതിന്റെ ഭാ​ഗമായി തിരഞ്ഞെടുത്ത ബെവ്കോ ചില്ലറ വില്‍പനശാലകളില്‍ ഓഗസ്റ്റ് 17 മുതല്‍ ഓണ്‍ലൈനായി മദ്യ വില്പന ആരംഭിക്കുന്നു.

തിരഞ്ഞെടുത്ത ചില്ലറ വില്‍പനശാലകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി തുക അടച്ച്‌ ബുക്ക് ചെയ്ത് മദ്യം വാങ്ങുന്നതിനുമുള്ള സൗകര്യമാണ് നടപ്പിലാക്കുന്നത്. തുടക്കത്തില്‍ ഈ സൗകര്യം കോര്‍പ്പറേഷന്റെ തിരുവനന്തപുരം എഫ്.എല്‍.1/11008 വെഎംസി പാവമണി എന്നീ ചില്ലറ വില്‍പനശാലകളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ നടത്തും.

read also: അതേ റിപ്പോർട്ടർ, വ്യത്യസ്ത വേഷം: അഫ്ഗാനിലെ താലിബാൻ അധിനിവേശത്തിന് മുൻപും പിൻപും

https:booking.ksbc.co.in എന്ന ലിങ്ക് വഴിയാണ് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തേണ്ടത്. ഓണ്‍ലൈനായി പണം അടച്ച്‌ ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കള്‍ സ്വന്തം മൊബൈല്‍ നമ്ബര്‍ നല്‍കി അതില്‍ ലഭ്യമാകുന്ന ഒ.റ്റി.പി ടൈപ്പ് ചെയ്ത് വെരിഫൈ ചെയ്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. അതിനുശേഷം ഉപഭോക്താക്കളുടെ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യണം. അതിനായി ഉപഭോക്താവിന്റെ പേരും ഇമെയില്‍ ഐഡിയും ജനനത്തീയതിയും പാസ് വേഡും നല്‍കണം. ഇത് നല്‍കിയ ശേഷം ആപ്‌ളിക്കേഷന്‍ വഴി ഉപഭോക്താക്കള്‍ക്ക് വേണ്ട ജില്ലയും ചില്ലറ വില്‍പനശാലയും അവിടെ ലഭ്യമായ മദ്യ ഇനങ്ങളുടെ വിവരങ്ങളും ലഭ്യമാകും.

ഉപഭോക്താക്കള്‍ക്ക് വേണ്ട മദ്യം തിരഞ്ഞെടുത്ത് കാര്‍ട്ടില്‍ ചേര്‍ത്തതിനുശേഷം ആയതിലേക്കുള്ള തുക പ്ലെയിസ് ഓര്‍ഡര്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് അടയ്ക്കാന്‍ ഇതില്‍ ചേര്‍ത്തിട്ടുള്ള പെയ്‌മെന്റ് ഗേറ്റ്‌വേയിലേക്ക് പോകണം. ഇതില്‍ വരുന്ന നിര്‍ദ്ദേശാനുസരണം പെയ്‌മെന്റ് നടത്താം. ഇതിനുശേഷം റഫറന്‍സ് നമ്ബര്‍, ചില്ലറ വില്‍പനശാലയുടെ വിവരങ്ങളും മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ ഒരു എസ്.എം.എസ് സന്ദേശം രജിസ്റ്റര്‍ ചെയ്ത് മൊബൈല്‍ നമ്ബറിലേക്ക് ലഭിക്കും. ഉപഭോക്താക്കള്‍ക്ക് എസ്.എം.എസ് സന്ദേശത്തിലുള്ള റഫറന്‍സ് നമ്ബര്‍ നല്‍കി ബുക്ക് ചെയ്ത് മദ്യം വാങ്ങാം.

ഈ സൗകര്യം ക്രമേണ കെ.എസ്.ബി.സിയുടെ മറ്റു ചില്ലറ വില്‍പനശാലകളിലും ലഭ്യമാക്കും. ഈ സംവിധാനത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹാരത്തിന് ksbchelp@gmail.com എന്ന വിലാസത്തില്‍ സന്ദേശമയക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ പുതിയ ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുന്നതിനായി ഒരു ഉപഭോക്തൃ സൗഹൃദ വെബ്‌സൈറ്റും https://ksbc.co.in സജ്ജമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button