ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധത്തിനിടെ ഏറ്റുമുട്ടല്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പൂരിലാണ് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ ദിവസം മുതല്‍ പ്രതിഷേധം നടക്കുന്ന ജാഫറാബാദിന് തൊട്ടടുത്താണ് സംഘര്‍ഷ മേഖല.സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ഇരു വിഭാഗവും പരസ്പരം കല്ലെറിഞ്ഞു. പോലീസ് ബാരിക്കേഡിന് തൊട്ടരികെ നിന്നായിരുന്നു കല്ലെറിയല്‍.സംഘര്‍ഷക്കാരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജാഫറാബാദ് മെട്രോ സ്റ്റേഷനു സമീപം 200-ല്‍ അധികം സ്ത്രീകള്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. അതെ സമയം കപിൽ മിശ്ര ആരംഭിച്ച പൗരത്വ അനുകൂല റാലിക്കെതിരെയും കല്ലേറുണ്ടായതായി റിപ്പോർട്ട് ഉണ്ട്.കല്ലെറിഞ്ഞതിനെ തുടർന്ന് നിരവധി പ്രതിഷേധക്കാർക്ക് പരിക്കേറ്റു.
Delhi: Stone pelting between two groups in Maujpur area, tear gas shells fired by Police. pic.twitter.com/Yj3mCFSsYk
— ANI (@ANI) February 23, 2020
Post Your Comments