KeralaLatest NewsNews

മോദിക്ക് ഗോളടിക്കാൻ പിണറായി വിജയൻ പന്ത് നൽകുന്നുവെന്ന് കെ. മുരളീധരൻ

കോഴിക്കോട്: മോദിക്ക് ഗോളടിക്കാൻ പിണറായി വിജയൻ പന്ത് നൽകുന്നുവെന്ന് കെ. മുരളീധരൻ എംപി. ദേശീയതയെ നുണകൊണ്ട് വഴിതിരിച്ചുവിട്ട കുടില ബുദ്ധിയുടെ ജാര സന്തതിയാണ് രണ്ടാം മോദി സർക്കാർ. ബിജെപിയുടെ ഉള്ളിൽ ഗ്രൂപ്പിസത്തിന് കാരണം മുന്നാക്ക– പിന്നാക്ക സമുദായങ്ങൾ തമ്മിലുള്ള തർക്കമാ അദ്ദേഹം വ്യക്തമാക്കി.

Read also: എന്തെങ്കിലും മൊഴിഞ്ഞോ എന്നൊരു ചോദ്യമുണ്ടായി; വിജയ് ആകുന്നതിനേക്കാള്‍ എന്തു കൊണ്ടും സുരക്ഷിതം മോഹന്‍ലാലാകുന്നതാണെന്ന് കെ.ആര്‍ മീര

ബിജെപിയുടെ പൗരത്വ കണക്കെടുപ്പിൽ പട്ടികജാതി-വർഗങ്ങളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന യുഡിഎഫിന്റെ പ്രമേയമാണ് എൽഡിഎഫ് തടയാൻ ശ്രമിച്ചത്. ഗവർണരെ തിരിച്ചു വിളിക്കാൻ പ്രമേയം പാസാക്കിയാലല്ലാതെ സംയുക്ത പ്രക്ഷോഭം ആലോചിക്കാനാവില്ലെന്നും മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button