മസ്‌ക്കറ്റ് : ഒമാനിൽ ജോലി അന്വേഷിച്ചെത്തിയ മലയാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍. കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി സഫറുദ്ദീന്‍ (45) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് മബേല സംസം ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപമുള്ള മുറിയില്‍ മൃതദേഹം കണ്ടെത്തിയത്.
Also read : സൗദി അറേബ്യയിൽ വാഹനാപകടം : 11മരണം
അടുത്ത മുറികളില്‍ താമസിച്ചിരുന്നവര്‍ ജോലി സ്ഥലത്തുവെച്ച് രാവിലെ 10 മണിയോടെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ശേഷം ഇവർ ജോലി കഴിഞ്ഞെത്തി മുറി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. റക്കത്തിനിടെ മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.അഞ്ച് ദിവസം മുമ്പാണ് സന്ദർശക വിസയിൽ ഇദ്ദേഹം ജോലി അന്വേഷിച്ച് എത്തിയത്.
Post Your Comments