റിയാദ് : വാഹനാപകടത്തിൽ 11പേർക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലെ അഫ്‍ലാജിന് സമീപം അര്‍ഖ് അസ്അസില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ അനധികൃത താമസക്കാരെ കടത്തുകയായിരുന്ന വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അനധികൃത താമസക്കാരായ മൂന്ന് സ്ത്രീകളും തൊഴില്‍-ഇഖാമ നിയമലംഘകരായ ഏഴ് എത്യോപ്യക്കാരും കാര്‍ ഓടിച്ചിരുന്ന സൗദി പൗരനുമാണ് മരിച്ചതെന്നും ഏതാനും പേര്‍ക്ക് പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ടുകൾ. സുരക്ഷാ വകുപ്പുകളും റെഡ് ക്രസന്റുമാണ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ അഫ്‍ലാജ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Also read : 37 വർഷങ്ങൾക്ക് ശേഷം സ്വന്തം അമ്മയെ കണ്ടെത്തി മകൾ
മരുഭൂമിയില്‍ വെച്ചാണ് കാര്‍ അപകടത്തില്‍പ്പെട്ടതെന്ന് പരിക്കുകളോടെ രക്ഷപെട്ട യുവാവ് പറഞ്ഞു. മൂന്ന് സ്ത്രീകളും താനടക്കം 11 എത്യോപ്യന്‍ പൗരന്മാരുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഈ സമയത്ത് എല്ലാവരും ഉറക്കത്തിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. രാവിലെയാണ് 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടതെന്നും വിവരം അറിഞ്ഞെത്തിയ അധികൃതരാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും യുവാവ് പറഞ്ഞു.
Post Your Comments