ഭുവനേഷ്വർ : ഈ ഐഎസ്എൽ സീസണിലെ അവസാന മത്സരത്തിൽ ആശ്വാസ ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്, ഒഡീഷ എഫ് സിയാണ് എതിരാളി. രാത്രി 07:30തിന് കലിംഗ സ്റ്റേഡിയത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക.
Can @OdishaFC end their maiden #HeroISL campaign on a winning note or will @KeralaBlasters sign off with an away win?
Watch #OFCKBFC to find out!
#HeroISL #LetsFootball pic.twitter.com/qdaGvyDhYZ— Indian Super League (@IndSuperLeague) February 23, 2020
പ്ലേ ഓഫ് കാണാതെ നേരത്തെ തന്നെ പുറത്തായ ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ ജയം നേടി ഈ സീസണോട് വിട പറയാനുള്ള പ്രകടനം കളിക്കളത്തിൽ ഇന്ന് കാഴ്ച്ച വെക്കുമെന്ന് പ്രതീക്ഷിക്കാം.
.@OdishaFC can finish in 5th place while it's a matter of pride for @KeralaBlasters!
Here's our #OFCKBFC preview ?
#HeroISL #LetsFootball
https://t.co/XsiQBRg4hD— Indian Super League (@IndSuperLeague) February 23, 2020
പ്ലേ ഓഫ് സാധ്യതകൾ കൈവിട്ടതിന്റെ നിരാശ ഈ മത്സരത്തിലെ ജയത്തിലൂടെ മറികടന്ന് തങ്ങളുടെ ആദ്യ സീസണോട് വിട പറയാനാകും ഒഡീഷ എഫ് സി ലക്ഷ്യമിടുക. 17മത്സരങ്ങളിൽ 24പോയിന്റുമായി ഒഡീഷ ആറാം സ്ഥാനത്തും,17മത്സരങ്ങളിൽ 18പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തും തുടരുന്നു.
കഴിഞ്ഞ ദിവസത്തെ സൂപ്പർ പോരിൽ, നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സിയെ എടികെ സമനിലയിൽ തളച്ചിരുന്നു. ഇരുടീമുകളും രണ്ടു ഗോൾ വീതം സ്വന്തമാക്കി. ആദ്യ പകുതിയിൽ ഡിമാസ്(18), കെവാൻ(35)എന്നിവരുടെ ഗോളിലൂടെ ബെംഗളൂരു മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയിലേക്ക് കടന്ന് ജയം ബെംഗളൂരു നേടുമെന്നിരിക്കെ, അപ്രതീക്ഷിതമായി എടികെ ഒപ്പത്തിനൊപ്പം എത്തുകയായിരുന്നു. ഗാർസിയ(86),മൈക്കൾ(90) എന്നിവർ നേടിയ ഗോളിലൂടെയാണ് ബെംഗളൂരുവിനെ സമനിലയിൽ തളച്ചത്.
Also read : കൊറോണ പേടി , ഇറ്റാലിയന്‍ സീരി എ മത്സരങ്ങള്‍ മാറ്റി വച്ചു
നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ടീമുകൾ ഈ മത്സരത്തിന് ശേഷം 34 പോയിന്റുമായി എടികെ രണ്ടാം സ്ഥാനത്തും 30പോയിന്റുമായി മൂന്നാം സ്ഥാനത്തും തുടരുന്നു. 39പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ഗോവ ആദ്യം തന്നെ പ്ലേ ഓഫിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ നിർണായക മത്സരത്തിലെ ജയത്തോടെ മുംബൈയെ പിന്തള്ളി മുൻ ചാമ്പ്യന്മാരായ ചെന്നൈ നാലാം സ്ഥാനം സ്വന്തമാക്കിയിരുന്നു.
Post Your Comments