Latest NewsKeralaNews

ബസിൽ ഗർഭിണി ഉണ്ടെന്ന് പറഞ്ഞിട്ടും കേട്ടില്ല; ഡ്രൈവറുടെ തോന്ന്യവാസം കാരണം ഉണ്ടായ അപകടം ആണിത്; കല്ലട ബസിനെതിരെ യുവതി

കൊച്ചി: കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ട ‘കല്ലട’ ബസിലെ ഡ്രൈവറിനെതിരെ ആരോപണവുമായി ബസിലെ യാത്രക്കാരിയായ യുവതി. അമിത വേഗത്തിലാണ് ബസിന്റെ ഡ്രൈവർ വാഹനം ഓടിച്ചതെന്നും യാത്രക്കാർ പലതവണ പറഞ്ഞിരുന്നുവെന്നും എന്നാൽ അതൊന്നും ഡ്രൈവർ ചെവികൊണ്ടില്ലെന്നും വ്യക്തമാക്കി അമൃത മേനോൻ എന്ന യുവതിയാണ് രംഗത്തെത്തിയത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെയാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കല്ലട എന്ന ബസ് രാത്രി 9:30യ്ക്കാണ് ബാംഗ്ലൂരിൽ നിന്നും എടുക്കുന്നത്. 9:30യ്ക്ക് ഞങ്ങളെല്ലാം ബസിൽ കയറി കുറച്ചുനേരം കഴിഞ്ഞപ്പോൾ തന്നെ ഇയാൾ ഇയാൾ ഓവർസ്പീഡിലായി. കിടക്കുന്ന സമയത്ത് തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഇളകിയാണ് ഞങ്ങൾ കിടന്നത്. ഫാമിലിയും പ്രെഗ്നന്റ് ആയിട്ടുള്ള ലേഡിയും ബസിൽ ഉണ്ടെന്ന് രണ്ടു മൂന്ന് പേർ പോയി പറയുന്നുണ്ടായിരുന്നു. നിങ്ങൾ അതേപ്പറ്റി ആലോചിക്കേണ്ട ആവശ്യമൊന്നുമില്ല, ഞങ്ങൾ പോകുന്ന റോഡാണിത് എന്നായിരുന്നു അയാളുടെ മറുപടി. അതിനുശേഷം പുലർച്ചെ ഒന്നരയ്ക്കാണ് ഈ ആക്സിഡന്റ് നടക്കുന്നത്. ഞങ്ങളെല്ലാം ആ സമയത്ത് കിടന്നുറങ്ങുകയായിരുന്നു. എന്താണ് ഉണ്ടായതെന്ന് അറിഞ്ഞിട്ടില്ലെന്നും യുവതി പറയുന്നു.

Read also: ജോലി വേണമെങ്കില്‍, ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കണം; എതിര്‍പ്പ് രൂക്ഷമായതോടെ ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍

വീഡിയോ കാണാം;

shortlink

Related Articles

Post Your Comments

Related Articles


Back to top button