KeralaLatest NewsNews

പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം, ചില സൂചനകള്‍ ലഭിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ : സംസ്ഥാനത്ത് പാക് സാന്നിധ്യം

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ ചില സൂചനകള്‍ ലഭിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പാക് സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തില്‍ എന്‍ഐഎയും മിലിട്ടറി ഇന്റലിജന്‍സും സംഭവം അന്വേഷിക്കുന്നുണ്ട്. ഇതിനായി മിലിട്ടറി ഇന്റലിജന്‍സ് സംഘവും എന്‍ഐഎ ഉദ്യോഗസ്ഥരും കുളത്തൂപ്പുഴയിലെത്തി. . വിവരങ്ങള്‍ കേന്ദ്രസേനകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു. പാക് മുദ്രയുള്ളതിനാലാണ് കേന്ദ്രസഹായം തേടിയത്. മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായും ബന്ധപ്പെടുന്നുണ്ട്. കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ് ) അന്വേഷിക്കുകയാണ്. ദേശീയ അന്വേഷണ ഏജന്‍സികളെ വിവരങ്ങള്‍ അറിയിച്ചതായും ഡിജിപി അറിയിച്ചു.

Read Also : കൊല്ലത്തു നിന്ന് പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം… അതീവ ഗുരുതരമെന്ന് ഇന്റലിജന്‍സ്

പാകിസ്ഥാന് വെടിക്കോപ്പുകള്‍ നിര്‍മ്മിക്കുന്ന പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയുടെ മുദ്രയുള്ള 14 വെടിയുണ്ടകളാണ് കുളത്തൂപ്പുഴ മുപ്പത്തടി പാലത്തിന് സമീപത്തു നിന്ന് കഴിഞ്ഞദിവസം കണ്ടെടുത്തത്. വെടിയുണ്ടകളില്‍ പി.ഒ.എഫ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മുപ്പത് വര്‍ഷത്തിലധികം പഴക്കമുള്ളവയാണ് വെടിയുണ്ടകളെന്നും പരിശോധനയില്‍ വ്യക്തമായി. 7.62 എം.എം വലിപ്പമുള്ള വെടിയുണ്ടകള്‍ ദീര്‍ഘദൂര പ്രഹരശേഷിയുള്ള തോക്കുകളിലാണ് ഉപയോഗിക്കുന്നതെന്നും പൊലീസ് സൂചിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button