തിരുവനന്തപുരം : സംസ്ഥാനത്തെ രണ്ടു ജില്ലകളിലെ പാർട്ടി അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി. സംസ്ഥാന അദ്ധ്യക്ഷനായി കെ.സുരേന്ദ്രന്‍ ചുമതലയേറ്റതിന് പിന്നാലെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പാർട്ടി അദ്ധ്യക്ഷന്മാരെയാണ് പ്രഖ്യാപിച്ചത്. എന്‍.ഹരിദാസാണ് പുതിയ കണ്ണൂര്‍ ജില്ലാ അദ്ധ്യക്ഷൻ. നിലവിലെ കാസര്‍ഗോഡ് ജില്ലയിൽ നിലവിലെ അദ്ധ്യക്ഷൻ കെ.ശ്രീകാന്ത് സ്ഥാനത്ത് തുടരും. സംസ്ഥാനത്തെ പത്ത് ജില്ലകളിലും ബിജെപി നേരത്തെ തന്നെ ജില്ലാ അദ്ധ്യക്ഷന്മാരെ തീരുമാനിച്ചെങ്കിലും ഇനി കോട്ടയം, എറണാകുളം ജില്ലകളില്‍ കൂടി പ്രഖ്യാപിക്കാനുണ്ട്. തര്‍ക്കത്തെ തുടർന്ന് കോട്ടയം, കണ്ണൂര്‍, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ പ്രഖ്യാപനം മാറ്റി വച്ചിരിക്കുകയായിരുന്നു.
Also read : ഉദരനിമിത്തം ബഹുകൃത വേഷമാടുന്ന വെള്ളാപ്പള്ളിമാരെ വെള്ളപൂശുമ്പോള്‍ വി.മുരളീധരന്‍ മറന്നുകൂടാത്തത്
കാസർഗോഡിൽ ശ്രീകാന്തിന് പകരം രവീശതന്ത്രി കുണ്ടാറെയെ ജില്ലാ അദ്ധ്യക്ഷനായി നിയമിക്കണമെന്ന ആവശ്യവുമായി കൃഷ്ണദാസ് പക്ഷം രംഗത്ത് വന്നതോടെയാണ് ഇവിടെ തർക്കമുണ്ടായത്. സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റ കെ.സുരേന്ദ്രന്‍ മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കാസര്‍ഗോഡ് ജില്ലാ അദ്ധ്യക്ഷനായി കെ.ശ്രീകാന്ത് തുടരാനുള്ള തീരുമാനത്തിൽ എത്തിയത്. കണ്ണൂരില്‍ അപ്രതീക്ഷിതമായിട്ടാണ് എന്‍.ഹരിദാസ് ജില്ലാ അദ്ധ്യക്ഷനായത്. നിലവില്‍ തര്‍ക്കം തുടരുന്ന കോട്ടയം, എറണാകുളം ജില്ലകളിലും സമവായമുണ്ടാക്കി അദ്ധ്യക്ഷൻമാരെ പ്രഖ്യാപിക്കുമെന്നും ഇതോടൊപ്പം നിയോജകമണ്ഡലം പ്രസിന്‍റുമാരുടെ പ്രഖ്യാപനവും ഉടനെയുണ്ടാകുമെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു.
Post Your Comments