Latest NewsFootballNewsSports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 500 തികച്ച് റൂണി

മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ വെയ്ന്‍ റൂണി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 500 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്നലെ ഡെര്‍ബി കൗണ്ടിക്ക് വേണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ഇറങ്ങിയതോടെയാണ് റൂണി 500 ലീഗ് മത്സരങ്ങള്‍ തികച്ചത്. ഇന്നലെ ഫുള്‍ഹാമിനെതിരെ ഇറങ്ങിയ റൂണി ഒരു പെനാള്‍ട്ടിയിലൂടെ ഗോളും നേടിയാണ് തന്റെ അഞ്ഞൂറാം ഇംഗ്ലീഷ് ലീഗ് മത്സരം ആഘോഷിച്ചത്.

ഡെര്‍ബി കൗണ്ടിയെ കൂടാതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, എവര്‍ട്ടണ്‍ എന്നീ ക്ലബുകളിലാണ് റൂണി കളിച്ചിട്ടുള്ളത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം 393 മത്സരങ്ങളും എവര്‍ട്ടണൊപ്പം 98 ലീഗ് മത്സരങ്ങളും റൂണി കളിച്ചു. ഇന്നലെ ഡെര്‍ബി കൗണ്ടിക്ക് ആയുള്ള റൂണിയുടെ ഒമ്പതാം ലീഗ് മത്സരമായിരുന്നു. 500 ലീഗ് മത്സരങ്ങളില്‍ നിന്നായി 210 ഗോളുകളും 105 അസിസ്റ്റും റൂണി നേടിയിട്ടുണ്ട്. ഒപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങളും മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button