KeralaLatest NewsNews

വാഹനങ്ങളില്‍ പോകുന്നവര്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ് : പോകുന്ന വഴിയില്‍ കറന്‍സികള്‍ ചിതറി കെടന്നാല്‍ അതെടുക്കാന്‍ ശ്രമിക്കരുത് : അത് വന്‍ കെണി

കൊച്ചി: വാഹനങ്ങളില്‍ പോകുന്നവര്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ് , പോകുന്ന വഴിയില്‍ കറന്‍സികള്‍ ചിതറി കിടക്കുന്നത് കണ്ടാല്‍ അതെടുക്കാന്‍ ശ്രമിക്കരുത്.
അതൊരു കെണിയാണ് നിങ്ങളുടെ ശ്രദ്ധ തിരിച്ച് പണം കവരാനുള്ള കെണി. രണ്ടാഴ്ച മുന്‍പ് എംജി റോഡില്‍ ഒരു ബാങ്കില്‍ പണം അടയ്ക്കാന്‍ വന്നയാളുടെ 2.72 ലക്ഷം രൂപയാണ് ഇത്തരത്തില്‍ കവര്‍ച്ച ചെയ്തത്.

Read Also ; സ്വര്‍ണത്തിന് വില കുതിച്ച് കയറിയതോടെ സംസ്ഥാനത്ത് കവര്‍ച്ച കൂടുന്നു : ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് പോയതക്കത്തില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച

തമിഴ്‌നാട് തിരുച്ചിറപ്പള്ളി രാംജി നഗര്‍ എന്ന തിരുട്ടു ഗ്രാമത്തില്‍ നിന്നുള്ളവരാണു കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് സെന്‍ട്രല്‍ പൊലീസിന് ലഭിച്ച വിവരം. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുന്നവരെയാണു സംഘം ലക്ഷ്യമിടുന്നത്.
നിര്‍ത്തിയിടുന്ന കാറിന്റെ ഡ്രൈവറുടെ ഭാഗത്ത് 10, 20, 50, 100 രൂപയുടെ കറന്‍സി നോട്ടുകള്‍ വിതറും. ഡ്രൈവര്‍ സീറ്റിലുള്ളവരെ ഗ്ലാസില്‍ തട്ടി വിളിക്കും. റോഡില്‍ കിടക്കുന്ന പണം നിങ്ങളുടേതാണോയെന്ന് ചോദിക്കും. സ്വാഭാവികമായും കാറില്‍ നിന്ന് ആള്‍ ഇറങ്ങി കറന്‍സി നോട്ടുകള്‍ പെറുക്കിയെടുക്കും. ഈ സമയം നോക്കി സംഘത്തിലെ മറ്റൊരാള്‍ കാറില്‍ നിന്ന് ബാഗ് കവര്‍ന്നു കടന്നു കളയും.

കൊച്ചിയില്‍ നേരത്തെയും ഇതേ പോലെയുള്ള കവര്‍ച്ചകള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മറൈന്‍ഡ്രൈവ് മേനകയില്‍ സമാന സംഭവം നടന്നിരുന്നു. അന്ന് ബാഗ് നഷ്ടപ്പെട്ടെങ്കിലും അതില്‍ പണമുണ്ടായിരുന്നില്ല. മറൈന്‍ ഡ്രൈവില്‍ രണ്ടര വര്‍ഷം മുന്‍പും ഇതേ രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. ഈ കേസില്‍ സെന്‍ട്രല്‍ പൊലീസ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button