കൊച്ചി: സ്വര്‍ണത്തിന് വില കുതിച്ച് കയറിയതോടെ സംസ്ഥാനത്ത് കവര്‍ച്ച കൂടുന്നു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് പോയതക്കത്തില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. 40 പവന്റെ ആഭരണങ്ങളാണ് കവര്‍ച്ച ചെയ്തിരിക്കുന്നത്. അങ്കമാലി വേങ്ങൂര്‍ പുതുവന്‍ കണ്ടത്തില്‍ തിലകന്റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഗുരുവായൂര്‍ ദര്‍ശനത്തിന് ശേഷം തിരികെ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണ വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് അങ്കമാലി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീടിന് സമീപത്തുള്ള സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. ആലുവ എസ് പി, അങ്കമാലി സി ഐ, ഫോറന്‍സിക് വിഭാഗം എന്നിവര്‍ വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തി.
കഴിഞ്ഞ ഏതാനു ദിവസങ്ങള്‍ക്ക് മുമ്പ് വീട് കുത്തിതുറന്ന് 45 പവന്റെ ആഭരണങ്ങള്‍ കവര്‍ച്ച ചെയ്തിരുന്നു.
Post Your Comments