തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിനെ ഫോര്‍ട്ട് പൊലീസ് പിടികൂടി. മണക്കാട് കാലടി ശബരി ലെയിനില്‍ ടിസി 50-480 ശ്രീലക്ഷ്മിയില്‍ അരുണ്‍ (21) ആണ് പോക്‌സോ നിയമപ്രകാരം പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രണയം നടിച്ചു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ വീട്ടില്‍ എത്തിച്ചു പീഡിപ്പിച്ചു എന്നാണ് കേസ്. അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച പെന്‍ഡ്രൈവ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പൂജപ്പുരയിലെ മോഷണ കേസില്‍ പിടിയിലായതിന് തൊട്ടുപിന്നാലെയാണ് ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത്.
Post Your Comments