ന്യൂഡല്‍ഹി: രാജ്യത്തെ ഹിന്ദു, മുസ്ലീം ജനസംഖ്യയെ പരാമര്‍ശിച്ചുള്ള മത വിദ്വേഷ പ്രസംഗം നടത്തിയ എഐഎംഐഎം വക്താവും മുംബൈയിലെ ബൈക്കുല്ലയില്‍ നിന്നുള്ള മുന്‍ എംഎല്‍എയുമായ വാരിസ് പത്താനെതിരെ പൊലീസ് കേസെടുത്തു.കേസിൽ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
കലാബുരാഗിയില്‍ ഹിന്ദുക്കള്‍ക്കെതിരെയാണ് വാരിസ് പത്താൻ കൊലവിളി പ്രസംഗം നടത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു വാരിസ് പത്താന്റെ വിവാദ പരാമര്‍ശം. രാജ്യത്ത് മുസ്ലീങ്ങള്‍ 15 കോടി മാത്രമേ ഉള്ളൂവെങ്കിലും 100 കോടി ഹിന്ദുക്കളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ മതിയാകുമെന്നായിരുന്നു വാരിസ് പത്താന്‍ പറഞ്ഞിരുന്നത്.
ഒരു അഭിഭാഷകനാണ് വാരിസിനെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 117, 153, 153എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുസ്ലീങ്ങള്‍ ഒന്നിച്ചാല്‍ രാജ്യത്ത് കനത്ത പ്രത്യാഘാതങ്ങള്‍ സംഭവിക്കുമെന്നുമായിരുന്നു പത്താന്റെ വിവാദ പ്രസംഗം. രാജ്യത്തെ മുസ്ലീങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് ആസാദി നേടേണ്ട സമയമായി. രാജ്യത്ത് മുസ്ലീങ്ങള്‍ വെറും 15 കോടി മാത്രമാണ്. എന്നാല്‍ 100 കോടി ഹിന്ദുക്കളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ മതിയാകും. നമ്മള്‍ ഒന്നായി പ്രവര്‍ത്തിക്കണം, സ്വാതന്ത്ര്യം തട്ടിയെടുക്കണം. ഇവിടുത്തെ ഹിന്ദുക്കള്‍ മുസ്ലീങ്ങളെ ഭയപ്പെടണം. അദ്ദേഹം വിവാദ പ്രസംഗത്തിൽ പറഞ്ഞു.
Post Your Comments