തിരുവനന്തപുരം: കോയമ്പത്തൂരില്‍ കെഎസ്ആര്‍ടിസി ബസ്സില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്തം ലോറി ഡ്രൈവര്‍ക്കാണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ടയര്‍ പൊട്ടിയാണ് അപകടം ഉണ്ടായതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും എന്നാല്‍ അപകടകാരണം ടയര്‍ പൊട്ടിയല്ല എന്ന് വ്യക്തമാണെന്നും തമിഴ്‌നാട് നടത്തുന്ന അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ മാസം 25 ന് റോഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. കണ്ടെയ്‌നര്‍ ലോറികളുടെ ഓട്ടം നിയന്ത്രിക്കാനുള്ള നടപടികള്‍ എടുക്കുമെന്നും അപകടം ഉണ്ടാക്കിയ ലോറിയുടെ പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ പരിഗണനയില്‍ ഉണ്ടെന്നും ലോറിയില്‍ രണ്ട് ഡ്രൈവര്‍മാര്‍ വേണ്ടെന്ന നിയമ ഭേദഗതി തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു.
Post Your Comments