Latest NewsNewsIndia

കിരണ്‍ ബേദിക്കെതിരേ നിയമനടപടിക്ക് നിർദേശം

പുതുച്ചേരി: ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പുതുച്ചേരി ആരോഗ്യ ടൂറിസം വകുപ്പ് മന്ത്രി എംകെ റാവു. മന്ത്രിമാരുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനും പുതുച്ചേരിയിലെ ക്ഷേമ പദ്ധതികള്‍ക്ക് തടസം സൃഷ്ടിക്കാനും ലഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രമിക്കുന്നുണ്ടെന്നാണ് ആരോപണം. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരേ മുഖ്യമന്ത്രി വി നാരായണ സ്വാമിയും നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്ന കാര്യം നിയമവിദഗ്ധരുമായി കൂടിയാലോചിച്ചെന്നും കേസ് ഫയല്‍ ചെയ്യാനാണ് തീരുമാനമെന്നും എംകെ റാവു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button