Latest NewsIndia

കിരണ്‍ ബേദിയുടേത് അനുചിതമായ പ്രസ്താവന;രാജ്‌നാഥ് സിങ്

തമിഴ്‌നാട്ടിലെ കുടിവെള്ള പ്രതിസന്ധിക്കു കാരണം ഭരണവീഴ്ചയും അഴമതിക്കാരായ രാഷ്ട്രീയക്കാരും ഉദാസീനരായ ഉദ്യോഗസ്ഥരും ഭീരുക്കളായ ജനങ്ങളുമാണെന്ന കിരണ്‍ബേദിയുടെ ട്വീറ്റാണ് തമിഴ്‌നാട് പ്രതിനിധികളെ ചൊടിപ്പിച്ചത്

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ ജനങ്ങളെക്കുറിച്ചും ജനപ്രതിനിധികളെക്കുറിച്ചുമുള്ള പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ പ്രസ്താവന അനുചിതമായിരുന്നുവെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.

തമിഴ്‌നാട്ടിലെ കുടിവെള്ള പ്രതിസന്ധിക്കു കാരണം ഭരണവീഴ്ചയും അഴമതിക്കാരായ രാഷ്ട്രീയക്കാരും ഉദാസീനരായ ഉദ്യോഗസ്ഥരും ഭീരുക്കളായ ജനങ്ങളുമാണെന്ന കിരണ്‍ബേദിയുടെ ട്വീറ്റാണ് തമിഴ്‌നാട് പ്രതിനിധികളെ ചൊടിപ്പിച്ചത്. സംഭവത്തില്‍, കിരണ്‍ബേദിതന്നെ ഖേദം പ്രകടിപ്പിക്കുകയും വിവാദപ്രസ്താവന ട്വിറ്ററില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭയിലെ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ഡിഎംകെ അംഗങ്ങളോട് രാജ്‌നാഥ് സിങ് അഭ്യര്‍ത്ഥിച്ചു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ കിരണ്‍ബേദിയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ജനപക്ഷത്തുനിന്നുള്ള വ്യക്തിപരമായ അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നും തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് മാപ്പു ചോദിക്കുന്നുവെന്നും അവര്‍ പറഞ്ഞതായി രാജ്‌നാഥ് സിങ് സഭയെ അറിയിച്ചു. തുടര്‍ന്ന് പ്രതിഷേധത്തില്‍ നിന്നും പിന്മാറുകയാണെന്ന് ദയാനിധിമാരന്‍ പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളെ അപമാനിച്ച കിരണ്‍ ബേദിയെ അപലപിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കണമെന്ന് കോണ്‍ഗ്രസ് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button