കര്‍ണാടക : ദക്ഷിണ കര്‍ണാടകയിലെ കല്ലടകയില്‍ ആര്‍എസ്എസ് നേതാവിന്റെ സ്‌കൂളില്‍ നടത്തിയ ബാബറി മസ്ജിദ് പൊളിക്കല്‍ നാടകം വിവാദമാകുന്നു. ശ്രീ റാം വിദ്യാകേന്ദ്ര ഹൈസ്‌കൂള്‍ വാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് വിവാദ നാടകം അരങ്ങേറിയത്.
പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അരങ്ങേറിയ നാടകത്തില്‍ ബാബറി മസ്ജിദിന്റെ കൂറ്റന്‍ ബോര്‍ഡ് പൊളിച്ച് രാമക്ഷേത്രം പണിയുന്നതായിരുന്നു അവസാന രംഗം. താമര, നക്ഷത്രം , ഓം തുടങ്ങിയ രൂപങ്ങളും വിദ്യാര്‍ത്ഥികള്‍ നാടകത്തിന് ശേഷം നിര്‍മ്മിച്ചിരുന്നു. രാമ,സീത, ഹനുമാന്‍ മന്ത്രോച്ചാരണത്തോടെയായിരുന്നു നാടകം. ഇതോടെയാണ് നാടകം വിവാദങ്ങളിലേക്ക് നീങ്ങിയത്.
കര്‍ണാടകയിലെ പ്രമുഖ ആര്‍എസ്എസ് നേതാവും ദക്ഷിണ മധ്യമേഖല എക്യസിക്യൂട്ടീവ് കമ്മിറ്റി മെമ്പറായ കല്ലടക പ്രഭാകര ഭട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂള്‍. കേന്ദ്രമന്ത്രിയായ ഡി വി സദാനന്ദ ഗൗഡയും പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയും അടക്കമുള്ള വേദിയിലാണ് നാടകം അവതരിപ്പിച്ചത്. സാങ്കല്‍പിക രാമക്ഷേത്രം നിര്‍മ്മിച്ച വിദ്യാര്‍ത്ഥികളെ അഭിവാദ്യം ചെയ്യുന്ന ചിത്രവും വീഡിയോയും കിരണ്‍ ബേദി നേരത്തെ പങ്ക് വച്ചിരുന്നു.
Another formation d school children made was of the proposed Shri Ram Mandir at #Ayodhya. All such performances enabled d school ensure all of its 3800+ school children participate in d annual festival of Sri Rama Vidya Kendra, Kalladka Village, near Mangalore @PTI_News @ANI pic.twitter.com/IdaoySuBY4
— Kiran Bedi (@thekiranbedi) December 16, 2019
Post Your Comments