Latest NewsNewsIndiaTechnology

സ്മാര്‍ട്ടായി പല്ലുതേക്കാം : ഇലക്ട്രിക്ക് ടൂത്ത് ബ്രഷ് ഇന്ത്യൻ വിപണിയിലെത്തിച്ച് ഷവോമി

പല്ല്‌ തേക്കുന്നതും ഇനി സ്മാർട്ടാക്കാം. ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക്ക് ടൂത്ത് ബ്രഷ് അവതരിപ്പിച്ച് ഷവോമി. പല്ല്‌ തേക്കുന്നതും എളുപ്പമാക്കുന്ന അനേകം ഫീച്ചറുകൾ ബ്രഷിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൈവ് ഡാറ്റ ഉപയോഗിച്ച് ദന്ത ശുചിത്വം മെച്ചപ്പെടുത്താനാവുമെന്നാണ് ഷവോമി അവകാശപ്പെടുന്നത്. ഇതിനായി ബ്രഷിൽ മാഗ്‌നറ്റിക് ലെവിറ്റേഷന്‍ സോണിക് മോട്ടോര്‍, ആന്‍റികോറോസണ്‍, മെറ്റല്‍ ഫ്രീ ബ്രഷ് ഹെഡ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിങ്ങള്‍ക്ക് പ്രത്യേകമായ രീതിയിലോ പതിവ് രീതിയിലോ പല്ല് തേക്കുവാൻ സാഹായിക്കുന്ന രീതിയിൽ, സ്റ്റാന്‍ഡേര്‍ഡ്, ജെന്‍റില്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം ഇഷ്ടാനുസൃത മോഡുകൾ ടൂത്ത് ബ്രഷില്‍ ലഭ്യമാക്കിയിട്ടുണ്ട്. MI-TOOT-BRUSH-TWO

ഇലക്ട്രിക് ടൂത്ത് ബ്രഷിനെ ഷവോമിയുടെ മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. ഉപയോക്താവിന്‍റെ ഭക്ഷണരീതിയുടെയും ദൈനംദിന ബ്രീഡിംഗ് ശീലങ്ങളുടെയും അടിസ്ഥാനത്തിൽ ദൈര്‍ഘ്യം, കവറേജ്, ആകര്‍ഷകത്വം എന്നിവ പോലുള്ള സ്ഥിതിവിവരക്കണക്കുകള്‍  പല്ല് തേക്കുവാനെടുക്കേണ്ട സമയം, മറ്റ് ഓറല്‍ കെയര്‍ ഫംഗ്ഷനുകള്‍ എന്നിവ ഇതിലൂടെ അറിയാവുന്നതാണ്. ദിവസേന, ആഴ്ചതോറും അല്ലെങ്കില്‍ പ്രതിമാസ അടിസ്ഥാനത്തില്‍ ബ്രഷിംഗ് റിപ്പോര്‍ട്ടുകളും ആപ്പിൽ ലഭിക്കും. ഒരു തവണ ചാർജ് ചെയ്‌താൽ 18 ദിവസം ബ്രഷ് ഉപയോഗിക്കാൻ സാധിക്കും. ബാറ്ററി റീചാര്‍ജ് ചെയ്യുന്നതിന് യുഎസ്ബി പോര്‍ട്ട് നൽകിയിട്ടുണ്ട്. 1299രൂപയാണ് ഇ-ബ്രഷിന്റെ വില, ഷവോമിയുടെ വെബ്സൈറ്റിലൂടെ ഓൺലൈൻ ആയും, എംഐ സ്റ്റോറുകളിലൂടെ ഓൺലൈൻ ആയും ബ്രഷ് സ്വന്തമാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button