Latest NewsIndiaNews

മുസ്ലീങ്ങളെ 1947-ല്‍ തന്നെ പാകിസ്ഥാനിലേയ്ക്ക് അയയ്ക്കണമായിരുന്നു, പൂര്‍വികര്‍ ചെയ്ത തെറ്റിന്റെ ഫലമാണ് അനുഭവിക്കുന്നത്; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

പട്‌ന: മുസ്ലീങ്ങളെ 1947-ല്‍ തന്നെ പാകിസ്ഥാനിലേയ്ക്ക് അയയ്ക്കണമായിരുന്നു, പൂര്‍വികര്‍ ചെയ്ത തെറ്റിന്റെ ഫലമാണ് അനുഭവിക്കുന്നതെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബുധനാഴ്ച ബിഹാറിലെ പൂര്‍ണിയയില്‍ സംസാരിക്കവേയാണ് വിവാദ പരാമര്‍ശം നടത്തിയത്.

രാജ്യത്തിനു വേണ്ടി സ്വയംസമര്‍പ്പിക്കേണ്ട സമയമാണിത്. 1947നു മുമ്പ് ജിന്ന ഇസ്ലാമിക രാഷ്ട്രത്തിനു വേണ്ടി വാദം ഉന്നയിച്ചു. പൂര്‍വികരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിന്റെ ഫലമാണ് നാം ഇപ്പോള്‍ അനുഭവിക്കുന്നത്. ആ സമയത്ത് മുസ്ലിം സഹോദരന്മാരെ അവിടേക്ക് അയക്കുകയും അവിടെനിന്ന് ഹിന്ദുക്കളെ ഇവിടേക്ക് കൊണ്ടുവരികയും ചെയ്തിരുന്നെങ്കില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകില്ലായിരുന്നു. ഭാരതവംശജര്‍ക്ക് ഇവിടെ അഭയം ലഭിച്ചില്ലെങ്കില്‍ പിന്നെ അവര്‍ എവിടേക്ക് പോകുമെന്നും ഗിരിരാജ് സിങ് ചേദിച്ചു.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപക സമരങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന. നേരത്തയെും ഉത്തര്‍ പ്രദേശിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ദിയോബന്ദിനെ തീവ്രവാദത്തിന്റെ ഈറ്റില്ലം എന്ന് വിളിച്ച് ഗിരിരാജ് സിംഗ് വിവാദത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button