ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കു ദേശം പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ കൊച്ചുമകന്റെ ആസ്തി അദ്ദേഹത്തിനേക്കാൾ ആറ് മടങ്ങ് കൂടുതലാണെന്ന് റിപ്പോർട്ടുകൾ. ചന്ദ്രബാബു നായിഡു തന്‍റെയും കുടുംബത്തിന്‍റെയും സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടതിൽ നിന്നാണ് ഇത് വ്യക്തമായത്. ഇത് രണ്ടാം തവണയാണ് നായിഡുവിന്‍റെ കൊച്ചുമകന്‍ ആസ്തിയില്‍ മുത്തച്ഛനെ വെല്ലുന്നത്. 2018 – 2019 സാമ്പത്തിക വര്‍ഷത്തെ കണക്കുകളാണ് നായിഡു പുറത്തുവിട്ടത്.
3.87 കോടി രൂപയാണ് ചന്ദ്രബാബു നായിഡുവിന്‍റെ ആസ്തി. ചന്ദ്രബാബു നായിഡുവിന്‍റെ കൊച്ചുമകനും ടിഡിപി ജനറല്‍ സെക്രട്ടറി നര ലോകേഷിന്‍റെ മകനുമായ അഞ്ച് വയസ്സുകാരന്‍ ദേവാന്‍ഷിന്‍റെ പേരിലുള്ള ആസ്തി 19.42 കോടി രൂപയാണ്. ചന്ദ്രബാബു നായിഡുവിന്‍റെ ആസ്തിയുടെ ആറ് മടങ്ങോളം വരും ഇത്. നര ലോകേഷിന്‍റെ ആസ്തിയ 19 കോടി രൂപയാണ്. ഇതും ദേവാന്‍ഷിന്‍റെതിനേക്കാള്‍ കുറവാണ്. നര ലോകേഷിന്‍റെ ഭാര്യ നര ബ്രഹ്മണിയുടെ ആസ്തി 11.51 കോടി രൂപയാണ്. കണക്കുകള്‍ പ്രകാരം ചന്ദ്രബാബു നായിഡുവിന്‍റെ ആസ്തികള്‍ക്ക് 30 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ALSO READ: അയോധ്യയിൽ രാമക്ഷേത്ര നിര്‍മ്മാണത്തിനായി പോരാടി മരിച്ചവരുടെ ഓര്‍മക്കായി സ്മാരകം വേണമെന്ന് ശിവസേന
കഴിഞ്ഞ ഒമ്പത് വര്‍ഷമായി എല്ലാ കൊല്ലവും നായിഡു കുടുംബം സ്വത്തിന്‍റെ കണക്കുകള്‍ പുറത്തുവിടാറുണ്ട്. മാര്‍ച്ച് 31 ന് സാമ്പത്തിക വര്‍ഷം അവസാനിച്ചതിന് പിന്നാലെ സെപ്റ്റംബറിലോ ഒക്ടോബറിലോ ആണ് കണക്കുകള്‍ പുറത്തുവിടാറുള്ളത്. എന്നാല്‍ ഇത്തവണ ഇത് നാല് മാസം വൈകിയാണ് പുറത്തുവിട്ടിരിക്കുന്നത്.
Post Your Comments