ജിദ്ദ : സൗദിയിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മക്കയില്‍ സിത്തീന്‍ സ്ട്രീറ്റിൽ ലെ കാല്‍നട യാത്രക്കാര്‍ക്കുള്ള നടപ്പാലത്തിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുലർച്ചെ ഇവിടെ എത്തിയവരാണ് തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കുഞ്ഞിനെ കണ്ടത്,
Also read : 2019ൽ ഗൾഫ് രാജ്യത്തെ ജോലിസ്ഥലത്തുണ്ടായ അപകടങ്ങളിൽ 93 പേർ മരിച്ചതായി റിപ്പോർട്ട്.
ഉടൻ തന്നെ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ സ്ഥലത്തെത്തുകയും റെഡ്ക്രസന്റ് അധികൃതര്‍ ആംബുലന്‍സില്‍ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments