Latest NewsUAENewsIndia

ആകർഷകമായ ടൂർ പാക്കേജ് കെണി; 85 കാരന് നഷ്ടപ്പെട്ടത് കോടികൾ; പൊലീസ് അന്വേഷണം ആരംഭിച്ചു

ദുബായ്: ആകർഷകമായ ടൂർ പാക്കേജ് കെണിയിൽ അകപ്പെട്ട 85 കാരന് കോടികൾ നഷ്ടപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ടൂർ ഓഫർ വഴി 9 കോടി (4,619,609 ദിർഹം) രൂപ ഇദ്ദേഹത്തിന് നഷ്ടപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. രണ്ട് വർഷത്തിനുള്ളിലാണ് 9 കോടി രൂപ ഇദ്ദേഹത്തിൽ നിന്നും തട്ടിപ്പുകാർ അപഹരിച്ചത്.

പണം നഷ്‌ടമായ ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിൽ നിന്നുള്ള ദിനേശ് പട്ടേൽ എന്നയാളാണ് സൈബർ ക്രൈം പോലീസിന് പരാതി നൽകിയിരിക്കുന്നത്. ഒരു പ്രമുഖ ട്രാവൽ സ്ഥാപനത്തിൽ നിന്ന് 10,000 രൂപയ്ക്ക് ടൂർ പാക്കേജും 2017 ഒക്ടോബറിൽ ഒരു ഉറപ്പുള്ള സമ്മാനവും വാഗ്ദാനം ചെയ്ത ഇമെയിൽ ലഭിച്ചതിനെത്തുടർന്നാണ് താൻ ആദ്യം കെണിയിൽ അകപ്പെട്ടതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

ആദ്യം ഇയാൾ പതിനായിരം രൂപ നൽകി, തുടർന്ന് വിവിധ ആളുകൾ അദ്ദേഹത്തെ സമീപിച്ച് നിരവധി തവണ വഞ്ചിച്ചു. 2017 ഒക്ടോബർ 18 നും, 2019 നവംബർ 27 നും ഇടയിൽ ഓൺലൈൻ ബാങ്കിംഗ് വഴി പണമടയ്ക്കാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. വിവിധ ടെക്സ്റ്റൈൽ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് ഇപ്പോൾ വിരമിച്ച പട്ടേൽ, രണ്ട് വർഷത്തിനുള്ളിൽ 10,000 രൂപ മുതൽ 50 ലക്ഷം വരെ 80 വ്യത്യസ്ത ഇടപാടുകളിലായി 9 കോടി രൂപ നൽകിയെന്ന് പറഞ്ഞു.

ALSO READ: യു.എ.ഇ. യിൽ സൗജന്യവീഡിയോ കോളുകൾ നൽകിവന്ന ടോ ടോക്ക് അപ്രത്യക്ഷമായ സംഭവം; സഹസ്ഥാപകരുടെ പ്രതികരണം പുറത്ത്

അതേസമയം, അദ്ദേഹത്തിന് ഒരിക്കലും ടൂർ പാക്കേജ് നൽകുകയോ പണം തിരികെ നൽകുകയോ അവർ ചെയ്തില്ല. തട്ടിപ്പുകാർ തന്നോട് ആശയവിനിമയം നിർത്തിയപ്പോൾ തന്നെ താൻ വഞ്ചിക്കപ്പെട്ടുവെന്ന് പട്ടേൽ മനസ്സിലാക്കി, തുടർന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. വഞ്ചന, വിശ്വാസലംഘനം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button