ദുബായ്: യു.എ.ഇ. യിൽ സൗജന്യവീഡിയോ കോളുകൾ നൽകിവന്ന ടോ ടോക്ക് എന്ന ആപ്ലിക്കേഷൻ കഴിഞ്ഞ ശനിയാഴ്ച മുതൽ ആണ് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് അപ്രത്യക്ഷമായത്. എന്നാൽ ഇത് സംബന്ധിച്ച് ടോ ടോക്ക് സഹസ്ഥാപകരുടെ പ്രതികരണം പുറത്തു വന്നിരിക്കുകയാണ് ഇപ്പോൾ.
കഴിഞ്ഞ ഡിസംബറിലാണ് വീഡിയോ കോളുമായി ടോ ടോക്ക് എത്തിയത്. ലക്ഷക്കണക്കിനാളുകളാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചുവന്നത്. എന്നാൽ വൈകാതെ ആപ്പ് അപ്രത്യക്ഷമായി. ഇതുസംബന്ധിച്ച വിവാദങ്ങൾ തുടരുന്നതിനിടയിൽ ജനുവരി നാലിന് ഇത് വീണ്ടും പ്രത്യക്ഷപ്പെട്ടു. എന്നാൽ ശനിയാഴ്ച കാരണമൊന്നും പറയാതെയാണ് പ്ലേസ്റ്റോറിൽനിന്ന് ആപ്പ് വീണ്ടും പിൻവലിച്ചത്.
യു എ ഇ സർക്കാർ ഈ ആപ്പ് ഉപയോഗിച്ച് ചാരപ്പണി ചെയ്യുന്നുവെന്നാണ് ആരോപണം. എന്നാൽ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ആപ്ലിക്കേഷൻ നീക്കം ചെയ്തതിൽ നിരാശരാണെന്ന് സഹസ്ഥാപകരായ ജിയാക്കും ലോംഗും വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ഇപ്പോഴത്തെ നിരോധനം കമ്പനിക്കെതിരായ മറ്റൊരു ആക്രമണമാണെന്നും ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ സുരക്ഷിതമാണെന്നും അവർ പറഞ്ഞു. ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.
Post Your Comments