മുംബൈ: ബിജെപി സര്‍ക്കാര്‍ 3000 കോടി ചിലവിട്ട് നട്ട 50 കോടി മരം എവിടെപ്പോയെന്ന് അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭരണകാലത്ത് മഹാരാഷ്ട്രയില്‍ 50 കോടി മരത്തൈകള്‍ നട്ടതില്‍ ക്രമക്കേട് നടന്നതായി ആരോപിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
3,000 കോടി രൂപ ചെലവില്‍ സംസ്ഥാനത്ത് 50 കോടി തൈകള്‍ നട്ടതായാണ് ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. അഞ്ചു വര്‍ഷത്തിനിടെ മരങ്ങള്‍ നട്ടെന്നും 2019ല്‍ മാത്രം 33 കോടി തൈകള്‍ നട്ടതായാണ് അവകാശവാദം. എന്നാല്‍ ഇതില്‍ വലിയ ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇക്കാര്യം അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡ് പറഞ്ഞു. പദ്ധതിയില്‍ എന്തെങ്കിലും അപാകതയുള്ളതായി കരുതുന്നില്ലെന്നും അത് നടപ്പാക്കിയതിലാണ് വീഴ്ച സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു. ഇതിനായി ചെലവഴിച്ച പണം സംബന്ധിച്ചും അന്വേഷണം നടത്തമെന്നും മന്ത്രി വ്യക്തമാക്കി.
മരത്തൈകളില്‍ 50 ശതമാനം പോലും അവശേഷിക്കുന്നില്ല. കൂടാതെ നട്ട തൈകളുടെ എണ്ണം പെരുപ്പിച്ചു കാണിക്കുന്നതിനായി ഒരേ സ്ഥലത്ത് നിരവധി തൈകള്‍ നട്ടതായും പരാതിയുണ്ട്. നട്ട മരങ്ങളെക്കുറിച്ച് പരിശോധിക്കുന്നതിനായി ഉപഗ്രഹ സര്‍വേ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments