Jobs & VacanciesLatest NewsNews

ഇംഹാന്‍സില്‍ കരാര്‍ നിയമനം : അപേക്ഷ ക്ഷണിച്ചു

മാനസിക രോഗം നേരിടുന്ന മുതിര്‍ന്നവര്‍ക്ക് പിന്തുണയും പുനരധിവാസവും എന്ന പ്രോജക്ടില്‍ ഇംഹാന്‍സില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയനത്തിന് അവസരം. പ്ലേസ്മെന്റ് ഓഫീസര്‍, സൈക്യാട്ട്രിക് സോഷ്യല്‍ വര്‍ക്കര്‍ കം കേസ് മാനേജര്‍, ഒക്യൂപേഷണല്‍ തെറാപിസ്റ്റ് എന്നീ ഒഴിവുകളിലാണ് നിയമനം. എസ്ഡബ്ല്യൂ, സൈക്കിയാട്രിക് ക്രമീകരണത്തിലെ അനുഭവങ്ങളുള്ള മെഡിക്കല്‍, സൈക്യാട്രി യോഗ്യതകളുള്ളവര്‍ക്ക് പ്ലേസ്മെന്റ് ഓഫീസര്‍ തസ്തികയിലേക്കും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എംഫിലും (രണ്ട് വര്‍ഷത്തെ മുഴുവന്‍ സമയ കോഴ്‌സ്) മാനസിക പുനരധിവാസ ക്രമീകരണത്തില്‍ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് സൈക്യാട്ട്രിക് സോഷ്യല്‍ വര്‍ക്കര്‍ കം കേസ് മാനേജര്‍ തസ്തികയിലേക്കും ബാച്ചിലര്‍ ഓഫ് ഒക്കുപ്പേഷണല്‍ തെറാപ്പി, മുതിര്‍ന്നവര്‍ക്കുള്ള മനോരോഗം അല്ലെങ്കില്‍ മാനസിക പുനരധിവാസ ക്രമീകരണത്തില്‍ പ്രവൃത്തിപരിചയം എന്നീ യോഗ്യതകളുള്ളവര്‍ക്ക് ഒക്യൂപേഷണല്‍ തെറാപിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം.

Also read : ഐ.എസ്.ആര്‍.ഒ.യില്‍ വിവിധ തസ്തികകളിൽ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

അപേക്ഷകള്‍ ഫബ്രുവരി 28 ന് അഞ്ച് മണിക്കകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പി. ഒ. കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 04952359352 ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സും സാമൂഹ്യനീതി വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button