അവിനാശിയില്‍ കെഎസ്ആര്‍ടിസിക്കു മേല്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞുണ്ടായ ദുരന്തം ഡ്രൈവറുടെ അശ്രദ്ധയെന്ന് പറയുമ്പോള്‍ ഇതില്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതേകുറിച്ചാണ് അഡ്വക്കറ്റ് ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയിരിക്കുന്നത്. ഇത്തരം ദുരന്തങ്ങള്‍ മിക്കതും രാത്രിയിലോവെളുപ്പിനെ മൂന്നു നാലു മണി സമയത്തോ ആണ് നടക്കുന്നത് എന്ന് ദ ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്, നാറ്റ് പാക് എന്നീ സ്ഥാപങ്ങള്‍ മുന്‍പേ തന്നെ വിശദമായ പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
നാഷണല്‍ പെര്‍മിറ്റ് ലോറികളുടെ സംസ്ഥാനാന്തര യാത്രകളില്‍ ഡ്രൈവര്‍ ക്ഷീണം മൂലം ഉറങ്ങിപ്പോകുന്നതാണ് മിക്കവാറും അപകടങ്ങള്‍ക്ക് കാരണമാക്കുന്നത് എന്നായിരുന്നു കണ്ടെത്തല്‍. ആ കണ്ടെത്തലിനെ തുടര്‍ന്ന് അപകടങ്ങള്‍ ഒഴിവാക്കുന്നതിനും റോഡ് സുരക്ഷക്കുമായി നാറ്റ് പാക് സുപ്രധാനമായ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചെന്നും അതില്‍ ഒന്ന് നാഷണല്‍ പെര്‍മിറ്റ് ലോറികളില്‍ ഒരേ സമയം രണ്ടു ഡ്രൈവര്‍മാര്‍ വേണം എന്നായിരുന്നു. ക്യാബിനില്‍ ഡ്രൈവര്‍ക്ക് വിശ്രമിക്കാനും ഉറങ്ങാനും ബെര്‍ത്തും നിര്‍ബന്ധമാക്കി. ഒരേ ഡ്രൈവര്‍ തന്നെ ദീര്‍ഘ ദൂരം വിശ്രമില്ലാതെ ലോറി ഓടിക്കുന്നത് ഒഴിവാക്കാന്‍ ആയിരുന്നു ഇതെന്നും അദ്ദേഹം പറയുന്നു. അപകടമുണ്ടാക്കിയ കണ്ടെയ്‌നര്‍ ലോറിയില്‍ ഒരു ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കൊച്ചി മുതല്‍ തിരുമുരുകന്‍ പൂണ്ടി രാക്കി പാളയം വരെ ഒരേ ഡ്രൈവറാണ് വണ്ടി ഓടിച്ചത്. മാറി ഓടിക്കാന്‍ ആളില്ലാതെ.
ഹരീഷ് വാസുദേവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;
MP മാരുടെ പണിയെന്താണ്?
കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിയതാണ് ദുരന്തത്തിന് കാരണമായത് എന്നു വാദത്തിനു വേണ്ടി സമ്മതിക്കുക. എന്നാല്‍ Mg Jeevan പറയുന്നത് കേള്‍ക്കൂ.
ഇത്തരം ദുരന്തങ്ങള്‍ മിക്കതും രാത്രിയിലോവെളുപ്പിനെ മൂന്നു നാലു മണി സമയത്തോ ആണ് നടക്കുന്നത് എന്ന് ദ ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്(ഐ. എഫ്. ടി. ആര്‍. ടി)നാറ്റ് പാക് എന്നീ സ്ഥാപങ്ങള്‍ മുന്‍പേ തന്നെ വിശദമായ പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്.
നാഷണല്‍ പെര്‍മിറ്റ് ലോറികളുടെ സംസ്ഥാനാന്തര യാത്രകളില്‍ ഡ്രൈവര്‍ ക്ഷീണം മൂലം ഉറങ്ങിപ്പോകുന്നതാണ് മിക്കവാറും അപകടങ്ങള്‍ക്ക് കാരണമാക്കുന്നത് എന്നായിരുന്നു കണ്ടെത്തല്‍.
ആ കണ്ടെത്തലിനെ തുടര്‍ന്ന് അപകടങ്ങള്‍ ഒഴിവാക്കുന്നതിനും റോഡ് സുരക്ഷക്കുമായി നാറ്റ് പാക് സുപ്രധാനമായ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു. അതില്‍ ഒന്ന് നാഷണല്‍ പെര്‍മിറ്റ് ലോറികളില്‍ ഒരേ സമയം രണ്ടു ഡ്രൈവര്‍മാര്‍ വേണം എന്നായിരുന്നു. ക്യാബിനില്‍ ഡ്രൈവര്‍ക്ക് വിശ്രമിക്കാനും ഉറങ്ങാനും ബെര്‍ത്തും നിര്‍ബന്ധമാക്കി. ഒരേ ഡ്രൈവര്‍ തന്നെ ദീര്‍ഘ ദൂരം വിശ്രമില്ലാതെ ലോറി ഓടിക്കുന്നത് ഒഴിവാക്കാന്‍ ആയിരുന്നു ഇത്.
അതിനുവേണ്ടി 1988 ലെ കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു. മേല്‍പറഞ്ഞ നിര്‍ദേശങ്ങള്‍ നിയമമാക്കി.2016 ജനുവരി ഒന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തിലായി.രണ്ട് ഡ്രൈവര്‍മാര്‍ ഒരേ സമയം നാഷണല്‍ പെര്‍മിറ്റ് ലോറികളില്‍ ഉണ്ടാവണം എന്ന് ഉറപ്പ് വരുത്തേണ്ടത് പെര്‍മിറ്റ് ഉടമയുടെ ഉത്തരവാദിത്വമാക്കി നിയമത്തില്‍.
എന്നാല്‍ ഈ നിയമഭേദഗതി നാഷണല്‍ പെര്‍മിറ്റ് ലോറി ഉടമകള്‍ക്ക് സ്വാഭാവികമായും പണചിലവുണ്ടാക്കി. അല്‍ട്ടര്‍ണറ്റ് ഡ്രൈവര്‍ക്ക് ശമ്പളം കൊടുക്കണ്ടേ?
ട്രക്കുടമകള്‍ വലിയ സ്വാധീന ശക്തി ഉള്ളവരാണ്. അവര്‍ കേന്ദ്ര സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി. സര്‍ക്കാര്‍ വഴങ്ങി. പ്രതിപക്ഷം നിശ്ശബ്ദരായി.ഉപരിതല ഗതാഗത വകുപ്പ് 2018 നവംബറില്‍ ഒരു നിയമ ഭേദഗതിയിലൂടെ രണ്ട് ഡ്രൈവര്‍മാര്‍ ഒരേ സമയം ക്യാബിനില്‍ ഉണ്ടാവണം എന്ന നിയമ നിബന്ധന എടുത്തു കളഞ്ഞു. റോഡ് സുരക്ഷയെക്കാള്‍ ട്രക്ക് ഉടമകളുടെ സാമ്പത്തിക താത്പര്യത്തിനായി പരിഗണന. രാഷ്ട്രീയ പാര്‍ട്ടികളോ, മീഡിയയോ പ്രതിഷേധിച്ചില്ല.
അപകടമുണ്ടാക്കിയ കണ്ടെയ്‌നര്‍ ലോറിയില്‍ ഒരു ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കൊച്ചി മുതല്‍ തിരുമുരുകന്‍ പൂണ്ടി രാക്കി പാളയം വരെ ഒരേ ഡ്രൈവറാണ് വണ്ടി ഓടിച്ചത്. മാറി ഓടിക്കാന്‍ ആളില്ലാതെ.
2018 ലെ CMV റൂള്‍സ് ഭേദഗതി തിരുത്താന്‍ പ്രക്ഷോഭം ഉണ്ടാവണം. അങ്ങിനെയെ മരിച്ച മനുഷ്യരോട് നീതി ചെയ്യാനാവൂ. ജീവിച്ചിരിക്കുന്നവരോടും.
നമ്മുടെ എത്ര MP മാര്‍ ഇതൊക്കെ പഠിക്കുന്നുണ്ട്?
Post Your Comments