മലപ്പുറം: റാഗിങ്ങിനിരയായ കോളേജ് വിജദ്യാര്‍ത്ഥിയുടെ കര്‍ണ്ണപടം പൊട്ടി. കുറ്റിപ്പുറം എംഇഎസ് കോളേജിലാണ് സംഭവം. ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയും വയനാട് സ്വദേശിയുമായ അബ്ദുള്ള യാസിനാണ് സാരമായി പരിക്കേറ്റത്. കോളജ് ഹോസ്റ്റലില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനിടെയാണ് അബ്ദുള്ള യാസിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്.ഹോസ്റ്റലിലെ ശുചിമുറി വൃത്തിയാക്കുന്നതിന് ഇടയിലാണ് യാസിന് സിനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റത്.
ഇടത് ചെവിയുടെ കേള്‍വി ശക്തിയാണ് യാസിന് നഷ്ടമായത്. ഗുരുതരമായി പരിക്കേറ്റ യാസിനിനെ ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ കര്‍ണപടം പൊട്ടിയെന്നും വിദഗ്ധ ചികില്‍സ ആവശ്യമാണെന്നും ഡോക്ടര്‍ അറിയിച്ചു. സംഭവത്തില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ മുഹമ്മദ് ഫാഹിദ്(21), മുഹമ്മദ് ആദില്‍(21), മുഹമ്മദ് നൂര്‍ഷിദ്(22), ഹഫീസ്(21), അബീദ്(22) എന്നിവരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
ശുചി മുറിയിലെ ക്ലോസറ്റ് വൃത്തിയാക്കാനും, തറ തുടക്കാനും യാസിനോട് സീനിയര്‍ വിദ്യാര്‍ഥികള്‍ നിര്‍ദേശിച്ചു. ജോലി ചെയ്യുന്നതിന് ഇടയില്‍ പ്രതിഷേധിച്ച യാസിനെ സ്റ്റീല്‍ പ്ലേറ്റ് ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Post Your Comments