നിസ്വാര്‍ഥ സേവനത്തിന്റെ പ്രതീകവും രാമന് ഏറ്റവും പ്രിയപ്പെട്ടവനുമായ ഹനുമാന്റെ പ്രതിമ അയോധ്യയില്‍ സ്ഥാപിക്കണം ; ആം ആദ്മി എംഎല്‍എ

ന്യൂഡല്‍ഹി : നിസ്വാര്‍ഥ സേവനത്തിന്റെ പ്രതീകവും രാമന് ഏറ്റവും പ്രിയപ്പെട്ടവനുമായ ഹനുമാന്റെ പ്രതിമ അയോധ്യയില്‍ സ്ഥാപിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി എംഎല്‍എ സൗരഭ് ഭരദ്വാജ്. രാമക്ഷേത്രത്തിനു സമീപം ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്ന് ട്രസ്റ്റിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി രൂപീകരിച്ച ട്രസ്റ്റിലെ എല്ലാ അംഗങ്ങളെയും സൗരഭ് ഭരദ്വാജ് അഭിനന്ദിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും ഹനുമാന്‍ ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം സന്ദര്‍ശനം നടത്തിയിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കേജ്രിവാള്‍ ഹനുമാന്‍ ചാലിസ ച്ചൊല്ലിയതും വാര്‍ത്തയായിരുന്നു.

Share
Leave a Comment