Latest NewsNewsInternational

കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എന്നെ ഒന്നു കൊന്നുതരാമോ? ബോഡി ഷെയ്മിങ്ങിന് വിധേയനായ ഒരു കുഞ്ഞിന്റെ വീഡിയോ ചർച്ചയാകുന്നു

മെല്‍ബണ്‍: ബോഡി ഷെയ്മിങ്ങിന് വിധേയനായ ഒരു കുഞ്ഞിന്റെ സങ്കടം നിറഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നു. ക്വാഡന്‍ എന്ന കുഞ്ഞുവിദ്യാര്‍ഥിയാണ് കൂട്ടുകാരില്‍ നിന്നും തനിക്ക് ഏല്‍ക്കേണ്ടി വന്ന പരിഹാസത്തെക്കുറിച്ച്‌ കരഞ്ഞ് കൊണ്ട് വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. ക്വാഡന്റെ അമ്മ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 1.80 കോടി പേരാണ് കണ്ടത്. കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നുതരുമോയെന്നും കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്ന് വിളിച്ച്‌ കളിയാക്കുകയാണെന്നും ക്വാഡൻ പറയുന്നു. മകന്റെ സങ്കടം തങ്ങളുടെ കുടുംബത്തെ അതിയായി വേദനിപ്പിക്കുന്നതാണെന്നും ഇത്തരത്തിലുള്ള പരിഹാസം എങ്ങനെയാണ് ഒരു കുഞ്ഞിനെ തകര്‍ക്കുന്നതെന്ന് മനസ്സിലാക്കണമെന്നും അമ്മ വ്യക്തമാക്കുന്നു.

Read also: ഇന്ത്യയിലെത്തുന്ന മെലാനിയാ ട്രംപിന് പ്രധാനമന്ത്രി നൽകുന്നത് വക ലക്ഷങ്ങള്‍ വിലമതിക്കുന്ന പട്ടോള സില്‍ക്ക് സാരി

https://youtu.be/bIBgn-R3yeU

shortlink

Related Articles

Post Your Comments

Related Articles


Back to top button