![COURT.](/wp-content/uploads/2020/02/COURT.-.jpg)
അജ്‌മാൻ : യുഎഇയിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയും വീട്ടില്‍ കയറി കൊള്ളയടിക്കുകയും ചെയ്ത കേസിൽ യുവതിക്ക് ശിക്ഷ വിധിച്ചു. ജീവപര്യന്ത്യം തടവാണ് കോടതി വിധിച്ചത്. അറബ് യുവാവ് സമൂഹ മാധ്യമം വഴി രണ്ട് ദിവസം മുന്‍പ് മാത്രം പരിചയപ്പെട്ട യുവതിയുമായി വാട്സ്ആപ് ചാറ്റിലൂടെ ഏറെ അടുത്തു. ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമുണ്ടെന്ന് യുവതി അറിയിച്ചതോടെ അജ്‍മാനിലെ ഫ്ലാറ്റിലേക്ക് യുവാവ് ക്ഷണിക്കുകയായിരുന്നു.
Also read : കമ്പ്യൂട്ടര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കട്ട് കോപ്പി പേസ്റ്റിന്റെ ഉപജ്ഞാതാവ് അന്തരിച്ചു
വാട്സ്ആപ് ചാറ്റിലൂടെ തീരുമാനിച്ചതനുസരിച്ച് രാത്രി ഒരു മണിയോടെ മറ്റൊരു യുവതിക്കൊപ്പം ഫ്ലാറ്റിൽ എത്തിയ പ്രതി, യുവാവിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയായിരുന്നു. യുവാവിനെ രണ്ട് സ്ത്രീകളും ചേര്‍ന്ന് മര്‍ദിച്ച കട്ടിലില്‍ കെട്ടിയിട്ട ശേഷം കൈവശമുണ്ടായിരുന്ന 2700 ദിര്‍ഹവും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളും തട്ടിയെടുത്തു. കാര്‍ഡിന്റെ പിന്‍ നമ്പര്‍ ചോദിച്ച ശേഷം അതുമായി ഒരു സ്ത്രീ പുറത്തേക്ക് പോയതും യുവാവ് പൊലീസില്‍ പരാതി നല്‍കുകയും യുവതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവരുടെ ഫോണില്‍ നിന്ന് യുവാവുമായി കൈമാറിയ സന്ദേശങ്ങളും, ചിത്രങ്ങളും പോലീസ് കണ്ടെടുത്തു. വാതില്‍ തുറന്നപ്പോള്‍ കത്തിയുമായി രണ്ട് സ്ത്രീകള്‍ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ഇയാൾ മൊഴി നൽകിയത്. ഒപ്പമുണ്ടായിരുന്ന സ്ത്രീ ഒളിവിലാണ്.
Post Your Comments