Latest NewsBikes & ScootersNewsAutomobile

അടിമുടി മാറ്റം : പുതിയ ബിഎസ് 6 മോഡൽ ഡിയോ വിപണിയിലെത്തിച്ച് ഹോണ്ട

അടിമുടി മാറ്റത്തോടെ പുതിയ ബിഎസ് 6 മോഡൽ ഡിയോ വിപണിയിലെത്തിച്ച് ഹോണ്ട. സ്‌കൂട്ടറിന്റെ രൂപകൽപ്പനയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 12 ഇഞ്ച് വീൽ, 22 എംഎം വര്‍ധിപ്പിച്ച വീൽബേസ്, ടെലിസ്‌കോപിക് ഫോര്‍ക്ക്, പാസ് ലൈറ്റ് സ്വിച്ച്, പുറമേക്കൂടി ഇന്ധനം നിറയ്ക്കാവുന്ന സൗകര്യം. കീഹോളിന് സമീപത്തെ സ്വിച്ച് ഉപയോഗിച്ച് ഫ്യൂവല്‍ ഫില്ലര്‍ ക്യാപ് തുറക്കാന്‍ കഴിയും.എത്ര ദൂരം സഞ്ചരിക്കാന്‍ കഴിയും, ശരാശരി ഇന്ധനക്ഷമത, തല്‍സമയ ഇന്ധനക്ഷമത, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റർ തുടങ്ങിയവ ഉൾപ്പെടുത്തിയ പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓപ്ഷണലായി സൈഡ് സ്റ്റാന്‍ഡ് ഡൗണ്‍ എന്‍ജിന്‍ ഇന്‍ഹിബിറ്റർ എന്നിവയാണ് പുതിയ സവിശേഷതകൾ.

YELLOW-DIO

Also read : ഇന്ന് KSRTC യുടെ 82ാം പിറന്നാൾ: പിറന്നാൾ ദിനത്തിൽ തേടിയെത്തിയത് അപ്രതീക്ഷിത ദുരന്തവും; ആനവണ്ടിയുടെ ചരിത്രത്തിലൂടെ

ഹോണ്ട ആക്റ്റിവ 6ജിക്കു നൽകിയ 110 സിസി ബിഎസ് 6 എൻജിനാണ് ഡിയോയെ നിരത്തിൽ കരുത്തനാക്കുന്നത്. സൈലന്റ് സ്റ്റാര്‍ട്ട് ഫീച്ചറും നൽകിയിട്ടുണ്ട്. രണ്ടു വേരിയന്റുകളിലാണ് സ്കൂട്ടർ വിപണിയിൽ എത്തിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേഡ് വേരിയന്റിന് 59,990 രൂപയും ഡീലക്‌സ് വേരിയന്റിന് 63,340 രൂപയുമാണ് ഡൽഹി എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് വേരിയന്റ് കാന്‍ഡി ജാസി ബ്ലൂ, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, സ്‌പോര്‍ട്‌സ് റെഡ്, വൈബ്രന്റ് ഓറഞ്ച് എന്നീ നാല് നിറങ്ങളിലും, ഡീലക്‌സ് വേരിയന്റ് യെല്ലോ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button