Latest NewsIndiaNews

സമര വേദി മാറ്റില്ലെന്ന് ഷഹീന്‍ ബാഗ് സമരക്കാർ; സുപ്രീം കോടതി ചുമതലപ്പെടുത്തിയ മധ്യസ്ഥരും പ്രതിഷേധക്കാരും തമ്മിലുള്ള ചര്‍ച്ച ഇന്നും തുടരും

ന്യൂഡല്‍ഹി: ഷഹീന്‍ ബാഗ് സമരവേദി മാറ്റില്ലെന്ന് വ്യക്തമാക്കി സമരക്കാർ. സുപ്രീം കോടതി ചുമതലപ്പെടുത്തിയ മധ്യസ്ഥരും ഷഹീന്‍ബാഗ് സമരക്കാരും തമ്മില്‍ ഇന്നും ചര്‍ച്ച തുടരും. മാദ്ധ്യമങ്ങളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ സാധിക്കില്ലെന്ന് ആദ്യം തന്നെ വ്യക്തമാക്കിയ സമിതി മാദ്ധ്യമ പ്രവര്‍ത്തകരെ മാറ്റിയ ശേഷമാണ് സമരക്കാരുമായി തുറന്ന ചര്‍ച്ച നടത്തിയത്. എന്നാല്‍ പ്രശ്‌നത്തില്‍ പരിഹാരം കാണുന്നതു വരെ ചര്‍ച്ച തുടരുമെന്ന് മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധനാ രാമചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.

സമര വേദിയിലെത്തിയ മധ്യസ്ഥ സമിതി സുപ്രീം കോടതി ഉത്തരവ് പ്രതിഷേധക്കാരെ വായിച്ചു കേള്‍പ്പിച്ചിരുന്നു. പ്രതിഷേധക്കാരെപ്പോലെ തന്നെ മറ്റുള്ളവര്‍ക്കും അവകാശങ്ങളുണ്ടെന്നും ഗതാഗതം തടസപ്പെടുത്തിയുള്ള പ്രതിഷേധം അനുവദിക്കാനാകില്ലെന്നും മധ്യസ്ഥ സമിതി വ്യക്തമാക്കിയെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. ഇന്നലെയാണ് സമരവേദി മാറ്റുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാരും സുപ്രീം കോടതി ചുമതലപ്പെടുത്തിയ മധ്യസ്ഥ സമിതിയും തമ്മില്‍ ചര്‍ച്ച ആരംഭിച്ചത്.

ALSO READ: കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം: സർക്കാരിനോട് നിലപാട് കടുപ്പിച്ച് ഹൈക്കോടതി

ചര്‍ച്ച തുടരുമെന്നും പരമാവധി വേഗത്തില്‍ പരിഹാരം കാണാനാകും എന്നാണ് പ്രതീക്ഷയെന്നും അഭിഭാഷകര്‍ ചര്‍ച്ചക്ക് ശേഷം സൂചിപ്പിച്ചു. ഈ മാസം 24നാണ് സുപ്രീംകോടതി ഇതുമായി ബന്ധപ്പെട്ട കേസ് വീണ്ടും പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button