പാലക്കാട്: കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നതിനെക്കുറിച്ച് 6 ആഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.
നിയമപരമായി 5 വര്‍ഷം കൂടുമ്ബോള്‍ ശമ്ബള പരിഷ്കരണം നടത്തേണ്ടതാണ്. എട്ടു വര്‍ഷമായി മുടങ്ങി കിടക്കുന്ന ശമ്പള പരിഷ്കരണം എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ‘ഫോറം ഫോര്‍ ജസ്റ്റിസ്’ എന്ന കെഎസ്‌ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ കൂട്ടായ്മ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണു കോടതി നിര്‍ദേശം.
2017ല്‍ നടപ്പാക്കിയ ഡ്യൂട്ടി പരിഷ്കരണങ്ങളെത്തുടര്‍ന്ന് ജോലി സമയം 12 മണിക്കൂറില്‍ അധികം വര്‍ധിച്ചപ്പോള്‍ ഇതില്‍ തൊഴിലാളി സംഘടനകള്‍ ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് ‘ഫോറം ഫോര്‍ ജസ്റ്റിസ്’ എന്ന കൂട്ടായ്മ രൂപീകരിച്ചത്.
ALSO READ: സംസ്ഥാനത്ത് രൂക്ഷമായ പാല്‍ ക്ഷാമം; തമിഴ്‌നാട് പാൽ കേരളത്തിലേക്ക്
ഹര്‍ജിക്കാരുടെ നിവേദനം പരിഗണിച്ചു വേണം തീരുമാനമെടുക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. ശമ്പളം ,ഡിഎ എന്നിവ മുന്‍കാല പ്രാബല്യത്തോടെ പരിഷ്കരിക്കണമെന്നതായിരുന്നു നിവേദനത്തിലെ ആവശ്യം.
Post Your Comments