ദുബായ് : തന്നെ അനാവശ്യമായി സംശയിക്കുന്നുവെന്ന തോന്നലിനെ തുടര്‍ന്ന് ഭാര്യയ്ക്കു നേരെ ഭര്‍ത്താവിന്റെ അതിക്രൂര മര്‍ദ്ദനം. യുവതിയുടെ കാല്‍ വാതിലിനിടയില്‍ വെച്ച് വലിച്ചടച്ചു . ദുബായിലാണ് യുവതിയ്ക്ക് നേരെ അതിക്രൂര മര്‍ദ്ദനം നടന്നത്. 29 കാരനായ യുഎഇ പൗരനാണ് തന്നെ അനാവശ്യമായി സംശയിക്കുന്നുവെന്നാരോപിച്ച് ഭാര്യക്ക് നേരെ അതിക്രൂരമായ മര്‍ദ്ദനമുറ അഴിച്ചുവിട്ടത്.
യുവതിയ്ക്ക് മുഖത്തേറ്റ മര്‍ദ്ദനത്തെ തുടര്‍ന്ന് മൂക്ക് തകര്‍ന്നു. വാതിലിനിടയില്‍ വെച്ച് അടച്ചതിനെ തുടര്‍ന്ന് യുവതിയുടെ വലതുകാല്‍ മുറിച്ച് നീക്കേണ്ടി വന്നു. ഇത് സംബന്ധിച്ച് യുവതി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് ഇപ്പോള്‍ ദുബായ് ക്രിമിനല്‍ കോടതിയില്‍ നടക്കുകയാണ്.
2018 ആഗസ്റ്റ് 23നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 23 വയസുള്ള യുവതിയും ഭര്‍ത്താവും രണ്ട് കുട്ടികളും ദുബായിലെ ഒരു ഹോട്ടലില്‍ മുറിയെടുക്കുന്നു. ഇതിടയില്‍ താന്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തികളും ഭര്‍ത്താവ് സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. ഞാന്‍ അയാളെ ഇതിനിടെ ഭര്‍ത്താവ് പെട്ടെന്ന് പ്രകോപിതനാകുകയും തന്നെ വന്ന് ആക്രമിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.
തന്റെ തലയില്‍ ശക്തമായി വന്നിടിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് കൈകളും ഉപയോഗിച്ച് തന്നെ കഴുത്ത് ഞെരിച്ച് കൊല്ലാനും ശ്രമിച്ചു. ഇതിനിടെ വാതില്‍ തുറന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച തന്റെ കാല്‍ വാതിലിനിടയില്‍ വെച്ച് ശക്തമായി അടച്ചു. തുടര്‍ന്ന് താന്‍ താഴെ വീഴുകയും തന്റെ മൂക്കിന് ശക്തമായി ഇടിക്കുകയും ചെയ്തു. ഇതിനിടെ ബഹളം കേട്ട് ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് എത്തി തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് യുവതി പ്രോസിക്യൂഷന് മുമ്പാകെ മൊഴി നല്‍കി. കാല്‍ മുറിച്ചു നീക്കിയതിന്റെ ആശുപത്രി രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. ഈ കേസില്‍ യുവാവിനെതിരെ കോടതി രണ്ടാഴ്ചയ്ക്കുള്ളില്‍ വിധി പറയും
ഇതിനിടെ ഹോട്ടലില്‍ നാശനഷ്ടങ്ങള്‍ വരുത്തിയതിന് നഷ്ടപരിഹാരമായി 10,890 ദിര്‍ഹം ഹോട്ടലിന് കൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്
Post Your Comments