കണ്ണൂര്‍: ഇന്ന് ഹർത്താലിന് ആഹ്വാനം. കോര്പറേഷന് മേയര്‍ സുമ ബാലകൃഷ്ണനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച കണ്ണൂർ കോർപറേഷൻ പരിധിയിൽ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഉച്ചയ്ക്ക് 12 വരെയാണ് ഹര്‍ത്താല്‍. ബുധനാഴ്ച കൗണ്‍സില്‍ യോഗത്തിന് മുമ്പായി മേയറുടെ മുറിയില്‍വെച്ച് ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള ബഹളത്തിനിടെയായിരുന്നു. മേയര്‍ക്കെതിരേ കൈയേറ്റ ശ്രമമുണ്ടായത്. ഇതിനു പിന്നാലെ രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് മേയറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Also read : ആഷിഖ് അബുവിന്റെ വീട്ടിലേക്ക് മാർച്ച് നടത്താനൊരുങ്ങി ബിജെപി
ഇടതുപക്ഷ അനുകൂല സംഘടനയായ കേരള മുന്‍സിപ്പല്‍ ആന്‍ഡ് കോര്പ്പറേഷന് സ്റ്റാഫ് യൂണിയന്റെ സമരം പരിഹരിക്കണമെന്നാവശ്യപ്പെട്ടെത്തിയ പ്രതിപക്ഷാംഗങ്ങള്‍ മേയര്‍ക്ക് നേരെ കൈയേറ്റം ശ്രമം നടത്തിയെന്നു യുഡിഎഫ് ആരോപിക്കുന്നു. എന്നാൽ മേയറെ കൈയേറ്റം ചെയ്തിട്ടില്ലെന്നാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പറയുന്നത്. ഭരണപക്ഷാംഗങ്ങള്‍ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് നാല് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷവും വലതുപക്ഷവും ബുധനാഴ്ച നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
Post Your Comments