ന്യൂഡല്‍ഹി : തങ്ങളുടെ മൃദഹിന്ദുത്വ നിലപാട് പരസ്യമായി പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി എം..എല്‍..എമാര്‍….ബിജെപിയെ നേരിടാന്‍. എല്ലാ മാസവും സുന്ദരകാണ്ഡ രാമായണ പാരായണം. എല്ലാ മാസത്തിലെയും ആദ്യ ചൊവ്വാഴ്ച സുന്ദരകാണ്ഡ പാരായണ പരിപാടി നടത്തുമെന്ന് ഗ്രേറ്റര്‍ കൈലാഷ് എം.എല്‍.എ സൗരഭ് ഭരദ്വാജാണ് അറിയിച്ചത്. സൗരഭ് ഭരജ്വാജിനെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പിന്തുണച്ചതോടെ തങ്ങളുടെ അജണ്ട എന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാര്‍ട്ടി.
സൗരഭ് ഭരദ്വാജ് ഹനുമാന്റെ സാഹസിക യാത്ര വര്‍ണിക്കുന്ന സുന്ദരകാണ്ഡം തന്റെ മണ്ഡലത്തില്‍ ഉടനീളം പാരായണം ചെയ്യാനുള്ള പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. എല്ലാ മാസവും ആദ്യ ചൊവ്വാഴ്ച ഓരോ സ്ഥലങ്ങളിലായി സുന്ദരകാണ്ഡം പാരായണം നടത്തുമെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു. ബിജെപിയുടെ തീവ്രഹിന്ദുത്വ അജണ്ടയെ മൃദു ഹിന്ദുത്വം കൊണ്ടു നേരിടുക എന്നതാണ് കേജ്രിവാളിന്റെ നയം. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ ഇതുസംബന്ധിച്ച് വ്യക്തമായ സൂചന കേജ്രിവാള്‍ നല്‍കിയിരുന്നു.
കേജ്രിവാള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത് വാത്മീകി മന്ദിരത്തില്‍ നിന്നായിരുന്നു.. തിരഞ്ഞെടുപ്പിന് മുമ്പും വിജയിച്ച ശേഷവും ഹനുമാന്‍ ക്ഷേത്രത്തില്‍ കുടുംബത്തടൊപ്പം ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.
Post Your Comments