KeralaLatest NewsNews

ഉണര്‍ന്നിരിക്കാനൊരുങ്ങി കേരളത്തിലെ ഈ നഗരങ്ങള്‍

തിരുവനന്തപുരം: കേരളത്തിലും 24 മണിക്കൂറും ഉണര്‍ന്നിരിക്കുന്ന നഗരങ്ങള്‍ വരുന്നു. ആദ്യഘട്ടമായി 24 മണിക്കൂറും തുറന്നരിക്കുന്ന നഗരം തിരുവനന്തപുരത്താണ് നടപ്പിലാക്കുന്നത്. കോരളത്തിലാദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

തിരുവനന്തപുരത്ത് നഗരഭ നിശ്ചയിക്കുന്ന പ്രദേശങ്ങളില്‍ രാത്രിയിലും സജീവമാകുന്ന നിരത്തുകളും തുറന്നിരിക്കുന്ന കച്ചവടസ്ഥാപനങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തെ മറ്റ് പ്രധാനഗരങ്ങളിലും പദ്ധതി വരുന്ന ഏപ്രിലില്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കും. ഇതിനായി ടൂറിസം, പോലീസ, തദ്ദേശഭരണ വകുപ്പ്, തൊഴില്‍ വകുപ്പ്, നഗരസഭ എന്നിവയിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സ്ഥിരം സമിതി രൂപീകരിക്കും.

ഐടി മേഖലയില്‍നിന്നുള്ളവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നട്ടിയ ചര്‍ച്ചയിലാണ് കേരളത്തിലെ നഗരങ്ങളില്‍ രാത്രി ജീവിതമില്ലെന്ന പരാതി ഉയര്‍ന്നത്. പബ്ബുകള്‍ അനുവദിക്കണമെന്ന ആവശ്യം നേരത്തെ അംഗീകരിച്ചിരുന്നു. ഇന്ത്യയിലെ പല നഗരങ്ങളും 24 മണിക്കൂറും ഉണര്‍ന്നിരുന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button