Latest NewsNewsSaudi ArabiaTechnology

വാട്‌സ് ആപ്പ് വീഡിയോ ഓഡിയോ കോളുകള്‍ക്കുള്ള നിരോധനം നീക്കാനൊരുങ്ങി ഗൾഫ് രാജ്യം

റിയാദ് : വാട്‌സ് ആപ്പ് വീഡിയോ ഓഡിയോ കോളുകള്‍ക്കുള്ള നിരോധനം നീക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി കമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്റര്‍നെറ്റ് സ്പീഡും വളരെയധികം കൂട്ടിയിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.വാട്ട്‌സ് അപ്പ് കോള്‍ സേവനം ലഭ്യമാക്കുന്നതിന് മുമ്പ് ചില നടപടിക്രമങ്ങള്‍ തീര്‍ക്കാനുണ്ട്. ഇതോടെ വാട്‌സ് ആപ്പ് ഉള്‍പ്പെടെ എല്ലാ ഓണ്‍ലൈന്‍ കോള്‍ സേവനങ്ങളും രാജ്യത്ത് ലഭ്യമാകുമെന്നും കമ്യൂണിക്കേഷന്‍സ് അതോറിറ്റി പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ അലി അല്‍മുതൈരി പറഞ്ഞു.

Also read : വാഹനാപകടക്കേസ്; പ്രതിക്ക് നാലുമാസം തടവും പിഴയും

സുരക്ഷാ വിഷയങ്ങളും ടെലികോം കമ്പനികളുടെ അഭ്യര്‍ഥനയും മാനിച്ചായിരുന്നു നേരത്തെ സൗദിയില്‍ വാട്ട്‌സ് അപ്പ് കോളുകള്‍ക്ക് നിരോധനം ഏർപ്പെടുത്തിയത്. വാട്‌സ് ആപ്പ് കോളുകള്‍ക്ക് വിലക്കുണ്ടെങ്കിലും ഐഎംഒ ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ വഴി സൗദിയില്‍ ഓണ്‍ലൈന്‍ കോളുകള്‍ ലഭ്യമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button